BUSINESS
ഇന്ത്യന്‍ സ്ത്രീകളുടെ മുടിയില്‍ നിന്ന് കോടികള്‍ കൊയ്ത് ചൈന; വിഗ്ഗ് വിപണിയില്‍ വമ്പന്‍ അവസരം കൈവിട്ട് ഭാരതം

China Wig Industry: ഇന്ത്യന്‍ സ്ത്രീകളുടെ മുടി ഉപയോഗിച്ച് ചൈന കോടികളുടെ ആഗോള വിഗ്ഗ് വ്യവസായം പടുത്തുയര്‍ത്തുന്നു. അതേസമയം അസംസ്കൃത വസ്തുക്കള്‍ മാത്രം നല്കി വമ്പന്‍ ലാഭം കൈവിട്ട് ഇന്ത്യ. രാജ്യത്തു നിന്ന് പ്രതിവര്‍ഷം 940 മില്യണ്‍ ഡോളറിന്റെ മുടി കയറ്റുമതി നടക്കുന്നുണ്ടെങ്കിലും, മൂല്യവര്‍ദ്ധനവ് നടത്താത്തതിനാല്‍ വ്യാപാരികള്‍ക്കും, കുടില്‍ വ്യവസായ തൊഴിലാളികള്‍ക്കും നഷ്ടമാകുന്നത് ശതകോടികളാണ്. ഭാരതീയ സ്ത്രീകള്‍ എന്നും അഭിമാനമായി കണ്ടിരുന്ന മുടി ഇന്ന് ആഗോള വിപണിയിലെ അതിസമ്പന്നമായ ഒരു കച്ചവടച്ചരക്കാണ്. ഇവിടെ ഇന്ത്യ കൈവിടുന്ന അവസരങ്ങള്‍ ഏറെയാണ്.ചൈന ഇന്ത്യന്‍ മുടിയില്‍ നിന്ന് പണമുണ്ടാക്കുന്നുഇന്ത്യയില് നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന അസംസ്കൃത മുടി (Goli & Remy hair) പ്രോസസ് ചെയ്ത്, വിവിധ നിറങ്ങളിലേയ്ക്ക് മാറ്റി ഉയര്‍ന്ന ഗുണനിലവാരമുള്ള വിഗ്ഗുകളും ഹെയര്‍ എക്സ്റ്റന്ഷനുകളുമാക്കി മാറ്റുകയാണ് ചൈന. റിപ്പോര്‍ട്ടുകള്‍ പ്രകാരം 47 -ലധികം ആഗോള ഷേഡുകള്‍ ചൈനയ്ക്കുണ്ട്. ഇതുവഴി ലോക വിപണിയില്‍ നിന്ന് പണം വാരുകയാണ് അവര്‍.വമ്പന്‍ വ്യവസയംചൈനയിലെ അതിവേഗം വളരുന്ന വമ്പന്‍ വ്യവസായമായി ഈ മുടി ബിസിനസ് മാറിക്കഴിഞ്ഞു. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുള്ള ‘സുചാങ്’ (Xuchang) നഗരമാണ് ലോകത്തെ ആകെ വിഗ് നിര്‍മ്മാണത്തിന്റെ 60 ശതമാനവും ഇത്തു കൈകാര്യം ചെയ്യുന്നത്. 8,000 -ത്തിലധികം ഫാക്ടറികളാണ് അവിടെ ഇതിനായി പ്രവര്‍ത്തിക്കുന്നത്.പണം വാരുന്ന ചൈനീസ് തന്ത്രംമുടി ബിസിനസിലെ ഉയര്‍ന്ന ലാഭവിഹിതമാണ് ചൈനയെ മോഹിപ്പിക്കുന്നത്. മനുഷ്യരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന അസംസ്കൃത മുടി കിലോഗ്രാമിന് 100- 150 ഡോളര്‍ വരെയും, പാതി പ്രൊസസ്സ് ചെയ്ത മുടിക്ക് കിലോയ്ക്ക് 200- 250 ഡോളര്‍ വരെയുമാണ് വില. എന്നാല്‍ ഇങ്ങനെ ശേഖരിക്കുന്ന മുടി ചൈനീസ് കമ്പനികള്‍ വിഗ്ഗുകളാക്കി മാറ്റുമ്പോള്‍ കിലോഗ്രാമിന് 1,000 ഡോളറിനു മേല്‍ വില നേടുന്നു.ഇന്ത്യന്‍ മുടിക്ക് പ്രിയമേറെവിഗ്ഗ് നിര്‍മ്മാണത്തിന് ചൈനയ്ക്ക് പ്രിയം ഇന്ത്യന്‍ മുടി ആണെന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത. ഇതിനു പിന്നില്‍ ചില ലാഭ മോഹങ്ങളും ഉണ്ട്. ഇന്ത്യയില്‍ നിന്ന് മ്യാന്മര് വഴിയും, ഏജന്റുമാര്‍ മുഖേനയും ചൈന കുറഞ്ഞ വിലയ്ക്ക് മുടി ശേഖരിക്കുന്നു. ഇത് കുറഞ്ഞ വേതനത്തില്‍ പ്രോസസ്സ് ചെയ്യാന്‍ വടക്കന്‍ കൊറിയയിലേക്ക് അയക്കും. തുടര്‍ന്ന് ചൈനയിലെത്തിച്ച് വിഗ്ഗുകളാക്കി മാറ്റുന്നു. ഈ അന്തിമ ഉല്‍പ്പന്നത്തിന് അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍ വന്‍ ഡിമാന്‍ഡാണുള്ളത്.ഇന്ത്യയ്ക്ക് നഷ്ടമാകുന്ന അവസരംഇന്ത്യന് മുടി ചൈന പണമാക്കി മാറ്റുമ്പോള്‍ ഇവിടുള്ളവര്‍ക്ക് അത് നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇന്ത്യ പ്രതിവര്‍ഷം 940 മില്യണ്‍ ഡോളറിന്റെ മുടി കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും, ഇതില്‍ 1.35 മില്യണ്‍ ഡോളറിന്റെ വിഗ്ഗുകളും, അനുബന്ധ ഉല്‍പ്പന്നങ്ങളും മാത്രമാണ് റെഡിമെയ്ഡ് രൂപത്തില്‍ കയറ്റുമതി ചെയ്യുന്നത്.അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും ഉയര്‍ന്ന കള്ളക്കടത്തുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യയിലെ 98% അസംസ്കൃത മുടിയും ഔദ്യോഗികമായും, അനധികൃതമായും മ്യാന്മര്, ചൈന വിപണികളിലേക്ക് കടത്തപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ആഭ്യന്തര വിഗ് നിര്‍മ്മാതാക്കള്‍ക്ക് ആവശ്യത്തിന് മുടി ലഭിക്കുന്നില്ല.ചൈനയുടെ കള്ളക്കളികള്തിരുപ്പതി പോലുള്ള ക്ഷേത്രങ്ങളിലെ ഉയര്‍ന്ന ഗുണനിലവാരമുള്ള ‘റെമി’ (Remy) മുടിയുടെ ലേലത്തില്‍ ചൈനീസ് ഏജന്റുമാര്‍ അനാവശ്യമായി ലേലത്തുക കൂട്ടി വിളിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം വില കിലോയ്ക്ക് 85,000 രൂപ വരെ നീളുന്നു. ഇത് ഇന്ത്യന്‍ വ്യാപാരികള്‍ക്ക് വാങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു.സര്‍ക്കാര്‍ നയങ്ങളിലെ പോരായ്മയും ഇവിടെ പ്രധാനമാണ്. അസംസ്കൃത മുടി കയറ്റുമതി ചെയ്യാനുള്ള കുറഞ്ഞ സര്‍ക്കാര്‍ വില കിലോയ്ക്ക് 65 ഡോളര്‍ മാത്രമാണ്. എന്നാല്‍ ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ ഇതിന്റെ യഥാര്‍ത്ഥ വില 150 ഡോളര്‍ വരെയുണ്ടെന്ന് മേഖലയിലുള്ളവര്‍ പറയുന്നു.ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ വലിയ വിഗ് നിര്‍മ്മാണ ശൃംഖലകളില്ല. പ്രധാനമായും ഗ്രാമീണ മേഖലകളിലെ കുടില്‍ വ്യവസായ തലത്തിലാണ് മുടി വേര്‍തിരിക്കലും വൃത്തിയാക്കലും നടക്കുന്നത്. ഇത് ചൈനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.ആവശ്യങ്ങള്‍ ശക്തംപ്രോസസ്സ് ചെയ്യാത്ത അസംസ്കൃത മുടിയുടെ കയറ്റുമതി പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യം നിലവില്‍ ഇന്ത്യയില്‍ ശക്തമാകുന്നുണ്ട്. അവ ഇന്ത്യയില്‍ തന്നെ സംസ്കരിക്കുന്നതു വഴി ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്) തൊഴില്‍ ലഭിക്കും. കൂടാതെ ഇന്ത്യയ്ക്ക് പുതിയൊരു വരുമാന മാര്‍ഗവുമാകും.വിമാനത്താവളങ്ങളും, അതിര്‍ത്തികളും വഴിയുള്ള അനധികൃത മുടികടത്ത് തടയുകയും, കുറഞ്ഞ കയറ്റുമതി വില ആഭ്യന്തര വിപണി വിലയ്ക്കനുസരിച്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്നും ഡിമാന്‍ഡുണ്ട്. ഇന്ത്യയ്ക്കുള്ളില്‍ തന്നെ വിഗ്ഗുകള്‍ക്കും, ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ക്കും ആവശ്യക്കാര്‍ ഏറിവരുന്ന സമയമാണിത്. അതിനാല്‍ തന്നെ മുടി സംസ്കരണം ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍ തുറന്നിടുന്നു.
Read News




