NEWS

‘എന്നെ തട്ടിക്കൊണ്ടു പോയത്; ഉറങ്ങി കിടക്കവേ വസ്ത്രത്തിൽ പിടിച്ച് വലിച്ചിഴച്ചു’: പാസ്പോർട്ട് ഉയർത്തി ധ്രുവ് റാഠി


ന്യൂഡൽഹി∙ പൊലീസ് തന്നെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയതാണെന്നും 23 മണിക്കൂറോളം അവരുടെ കസ്റ്റഡിയിൽ പാർപ്പിച്ചെന്നും സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയച്ച ശേഷം തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച വിഡിയോയിലാണ് ധ്രുവിന്റെ പ്രതികരണം. വിഡിയോയിൽ പാസ്പോർട്ട് ഉയർത്തി കാട്ടിയ ധ്രുവ് താൻ ഇന്ത്യൻ പൗരനാണെന്നും ആഹ്വാനം ചെയ്തു. പൗരത്വത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിയ അദ്ദേഹം, രാജ്യത്തെ മറ്റ് പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും തനിക്കുണെന്നും അറിയിച്ചു. ‘‘എന്നെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ആയിരുന്നില്ല, തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒക്ടോബർ 10ന് സാധാരണ വേഷത്തിലുള്ള ഇരുപതോളം ആളുകൾ രാവിലെ ഏഴോടെ വീട്ടിൽ അതിക്രമിച്ചു കയറി. ബെഡ്റൂമിൽ കയറിയ അവർ ഉറങ്ങിക്കിടന്നിരുന്ന എന്നെ അവരുടെ വാഹത്തിലേക്ക് വലിച്ചുകൊണ്ടു പോകുകയായിരുന്നു. എന്തിനാണ് എന്നെ കൊണ്ടുപോകുന്നതെന്നോ, നിയമസാധുത എന്തെന്നോ മനസ്സിലാക്കാനോ, എന്തിന് എന്റെ അഭിഭാഷകനെ വിളിക്കാനോ പോലും അവർ അനുവദിച്ചില്ല.’’– ധ്രുവ് പറ‍ഞ്ഞു.


Fashion ⏭️

Back to top button