NEWS

മദ്യപിച്ചിരുന്നെന്ന് സുഹൈലിന്റെ മൊഴി, വാഹനമെത്തിയത് അമിതവേഗത്തിൽ; മുൻപ് 218 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു


കൊച്ചി∙ നെടുമ്പാശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ച സുഹൈൽ പതിവായി അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ്. സുഹൈൽ‍ മുൻപ് 218 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. വസ്ത്ര വ്യാപാരിയുടെ മകനാണ് സുഹൈൽ. വിമാനത്താവളം റോഡിൽ വാളേപ്പുറം കവലയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണു മരിച്ചത്. ഹാൻഡിക്രാഫ്റ്റ് കടയിലെ ജീവനക്കാരാണ്. മരിച്ച മൂന്നു പേരും സ്കൂട്ടറിലാണു സഞ്ചരിച്ചിരുന്നത്. വിമാനത്താവളം റോഡിൽ ചായ കുടിക്കാൻ വന്ന് മടങ്ങവേയാണ് സുഹൈലിന്റെ കാർ ഇടിച്ചത്.


Fashion ⏭️

Back to top button