NEWS
രണ്ട് ട്രാൻസ്ജെൻഡറുകൾ 22 കാരനെ തട്ടിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു; പരാതിയുമായി കർണാടകയിലെ കുടുംബം

ബെംഗളൂരു ∙ 22 വയസ്സുള്ള മകനെ രണ്ട് ട്രാൻസ്ജെൻഡറുകൾ ചേർന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി കർണാടകയിലെ കുടുംബം. ചിത്രദുർഗയിൽ ഫ്ലവർഷോപ്പ് നടത്തുന്ന 22 കാരനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ നിർബന്ധപൂർവം കൊണ്ടുപോയെന്ന് കുടുംബം ആരോപിക്കുന്നത്. ഫ്ലവർഷോപ്പിൽ നിത്യവും പൂ വാങ്ങാൻ എത്തിയിരുന്ന ഒരു ട്രാൻസ്ജെൻഡറുമായി യുവാവ് പരിചയത്തിലായി. ഇതിനു പിന്നാലെ യുവാവ് സ്ത്രീകളെ പോലെ വസ്ത്രം ധരിക്കാൻ ആരംഭിച്ചതായി കുടുംബം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.സെപ്റ്റംബർ ഒന്നിന് 2 ട്രാൻസ്ജെൻഡറുകൾ യുവാവിനെ വാഹനത്തിൽ കയറ്റി ദാവണഗെരെയിലെ ആശുപത്രിയിൽ കൊണ്ടുപോയി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് യുവാവിന്റെ കുടുംബം വിവരം അറിഞ്ഞത്. ഇതിനുപിന്നാലെ ഇവർ പൊലീസിൽ പരാതി നൽകി. ശസ്ത്രക്രിയയ്ക്കു ശേഷം മകനെ ചിത്രദുർഗയിലെ സ്റ്റേഡിയം റോഡിനടുത്തുള്ള ബുദ്രാനഗറിലെ വീട്ടിൽ അടച്ചിടുകയും ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു.
Fashion ⏭️




