NEWS

രാവിലെ 10.30 മുതൽ 6.30 വരെ, നീണ്ട കസ്റ്റഡി; പിണറായിയെ പൊലീസ് വിട്ടയച്ചു


ന്യൂഡൽഹി∙ മണിക്കൂറുകൾ നീണ്ട കസ്റ്റഡിക്കൊടുവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പൊലീസ് വിട്ടയച്ചു. വാഹനത്തിൽ വിവിധയിടങ്ങളിൽ കറക്കിയശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കടുത്ത ചൂടിനിടെ കുടിക്കാൻ വെള്ളമോ ഭക്ഷണമോ പൊലീസ് നൽകിയില്ല. രാവിലെ 10.30ന് കസ്റ്റഡിയിൽ എടുത്ത പിണറായിയെ വിട്ടയച്ചത് 6.30ന്.‘രാവിലെ 10.30നാണ് കസ്റ്റഡിയിലാകുന്നത്. വളരെ വിചിത്രമായ രീതിയാണ് പൊലീസിൽനിന്ന് ഉണ്ടായത്. പൊലീസിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് ഉണ്ടായത്. 10.30ന് കസ്റ്റഡിയിൽ എടുത്തശേഷം ജീപ്പിൽ കയറ്റി. ജീപ്പ് മണിക്കൂറുകളോളം റോഡിലൂടെ ഓടി. ഛത്രസാൽ സ്റ്റേഡിയത്തിൽ കുറച്ചു സമയം ഇരുത്തി. പിന്നീട് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിക്കാൻ ഇത്രയും സമയം എടുക്കണോ? ഇത്രയും സമയം റോഡിലൂടെ കറക്കിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.


Fashion ⏭️

Back to top button