NEWS

9/11 ഭീകരാക്രമണം ആവർത്തിക്കാൻ ശ്രമം; ഫ്ലൈദുബായ് സംഭവം അന്വേഷിക്കാൻ എൻഐഎ


ന്യൂഡൽഹി∙ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കുത്തിപ്പരുക്കേൽപ്പിച്ച് സഹപൈലറ്റ് ഫ്ലൈദുബായ് യാത്രാവിമാനം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്ഐആർ റജിസ്റ്റർ ചെയ്തു. കേന്ദ്ര സർക്കാരാണ് സംഭവത്തിൽ അന്വേഷണം നടത്താൻ എൻഐഎയോട് നിർദേശിച്ചത്.എൻഐഎ നിയമത്തിലെ 6–ാം വകുപ്പിന്റെ ഉപവകുപ്പുകളായ (5), (8), 8–ാം വകുപ്പ് എന്നിവ പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഇന്ത്യൻ പൈലറ്റിന് നേരെ ആക്രമണം ഉണ്ടായതും വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതും കണക്കിലെടുത്താണ് എൻഐഎയെ അന്വേഷണം ഏൽപിച്ചത്.


Fashion ⏭️

Back to top button