NEWS
ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകും

ടെൽ അവീവ് ∙ ഫ്ലൈദുബായ് വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകും. ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിമാനത്തിലുണ്ടായിരുന്ന 6 പേരെ അവരുടെ ധീരതയുടെ പേരിൽ അഭിനന്ദിക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.മച്ഛറിന്റെ സമയോചിതമായ ധീരപ്രവൃത്തിയാണു വൻദുരന്തം ഒഴിവാക്കിയത്. അദ്ദേഹം സുഖംപ്രാപിച്ചെത്തിയാലുടൻ ‘പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം’ എന്ന പുരസ്കാരം സമ്മാനിക്കും. ക്യാപ്റ്റൻ സ്മിത് മച്ഛർ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു– പ്രസിഡന്റ് പറഞ്ഞു.
Fashion ⏭️




