BUSINESS

ടിവിഎസില്‍ കുടുംബത്തര്‍ക്കം; അച്ഛനും മകനും ഒരുവശത്ത്, അമ്മയും മകളും മറുവശത്ത്, പൈതൃക സാമ്രാജ്യത്തില്‍ സ്വത്തുപോര്


Venu Srinivasan Sundaram Clayton: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ TVS ഗ്രൂപ്പ് ഉടമ വേണു ശ്രീനിവാസന്റെ കുടുംബത്തില്‍ വന്‍ അധികാര- സ്വത്തുത്തര്‍ക്കം. 2024-ല്‍ ഒപ്പുവെച്ച കുടുംബ ധാരണാപത്രം (MoU) കേവലം ബിസിനസ് മാനേജ്മെന്റ് വിഭജനമായിരുന്നോ അതോ പൂര്‍ണ്ണ സ്വത്തുവിഭജനമായിരുന്നോ എന്നതിനെച്ചൊല്ലിയാണ് മക്കളായ സുദര്‍ശന്‍ വേണുവും, ലക്ഷ്മി വേണുവും ഏറ്റുമുട്ടുന്നത്. അച്ഛന്‍ വേണു ശ്രീനിവാസന്‍ മകന്‍ സുദര്‍ശന്റെ ഒപ്പവും, അമ്മ മല്ലികാ ശ്രീനിവാസന്‍ മകള്‍ ലക്ഷ്മിയുടെ ഒപ്പവും നിലയുറപ്പിച്ചതോടെ തര്‍ക്കം വീണ്ടും കനക്കുകയാണ്. തലമുറകളായി പടുത്തുയര്‍ത്തിയ ടിവിഎസ് സാമ്രാജ്യം വാര്‍ത്തകളില്‍ നിറയുകയാണ്.ടിവിഎസ് കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നത്വേണു ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ടിവിഎസ് കുടുംബത്തില്‍ ഉടലെടുത്ത അധികാരത്തര്‍ക്കവും, സ്വത്ത് തര്‍ക്കവും വലിയ ശ്രദ്ധനേടുന്നു. കുടുംബത്തിലെ ബിസിനസ് വിഭജനത്തെച്ചൊല്ലിയും, ധനസമ്പത്തിന്റെ അവകാശത്തെച്ചൊല്ലിയുമാണ് പ്രധാന അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്. ഒരു വശത്ത് അച്ഛനും മകനും (വേണു ശ്രീനിവാസനും, സുദര്‍ശന്‍ വേണുവും), മറുവശത്ത് അമ്മയും മകളും (മല്ലികാ ശ്രീനിവാസനും, ലക്ഷ്മി വേണുവും) എന്ന രീതിയിലാണ് ഈ പോര് നടക്കുന്നത്.തര്‍ക്കത്തിന് കാരണമെന്ത്അടുത്ത തലമുറയ്ക്ക് ബിസിനസ് ചുമതലകള്‍ നല്‍കിയത് കുടുംബസ്വത്തിന്റെ ഉടമസ്ഥാവകാശമായി കണക്കാക്കാമോ എന്നതാണ് പ്രധാന തര്‍ക്കവിഷയം. 2024-ല്‍ കുടുംബം ഒരു ധാരണാപത്രം (MoU) ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെയും, ടിവിഎസ് ഹോള്‍ഡിംഗ്‌സിന്റെയും ചുമതല സുദര്‍ശന്‍ വേണുവിനും, ഡൈ- കാസ്റ്റിംഗ് കമ്പനിയായ സുന്ദരം ക്ലേട്ടന്റെ (Sundaram Clayton) ചുമതല ലക്ഷ്മി വേണുവിനും നല്‍കി. എന്നാല്‍ ഈ ധാരണാപത്രം സ്വത്തുക്കളുടെ വിഭജനമായിരുന്നോ, അതോ വെറും ബിസിനസ് മാനേജ്‌മെന്റ് ചുമതലകള്‍ നല്‍കല്‍ മാത്രമായിരുന്നോ എന്നതിലാണ് ഇപ്പോള്‍ തര്‍ക്കം ഉണ്ടായിരിക്കുന്നത്.ആളുകളും അവകാശവാദങ്ങളും വേണു ശ്രീനിവാസന്‍- സുദര്‍ശന്‍ വേണു പക്ഷം: ഒപ്പുവെച്ച ധാരണാപത്രം (MoU) കുടുംബസ്വത്തുക്കളുടെ വ്യക്തമായ വിഭജനമായിരുന്നു എന്നാണ് ഇവരുടെ വാദം. സുദര്‍ശന് ഉടമസ്ഥാവകാശം കൈമാറുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു. മല്ലികാ ശ്രീനിവാസന്‍ – ലക്ഷ്മി വേണു പക്ഷം: ധാരണാപത്രം എന്നത് ബിസിനസ് മാനേജ്‌മെന്റ് ചുമതലകളെക്കുറിച്ച് മാത്രമായിരുന്നു എന്നും, അതൊരിക്കലും സ്വത്തുക്കളുടെ വിഭജനമായിരുന്നില്ലെന്നും ഇവര്‍ വാദിക്കുന്നു. ബിസിനസ് മാനേജ്‌മെന്റ് ചുമതലകള്‍ ഒരിക്കലും നേരിട്ടുള്ള ഉടമസ്ഥാവകാശമായി മാറില്ലെന്ന് ഇവര്‍ പറയുന്നു. അച്ഛന്റെ സ്വത്തില്‍ ലക്ഷ്മിയ്ക്ക് വളരെ ചെറിയൊരു വിഹിതം മാത്രമാണ് നല്‍കിയതെന്നും ഈ പക്ഷം ആരോപിക്കുന്നു. സുന്ദരം ക്ലേട്ടനിലെ ഒരു കമ്പനി സെക്രട്ടറി, ലക്ഷ്മിയോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സഹോദരനായ സുദര്‍ശന്റെ നിയന്ത്രണത്തിലുള്ള ഹോള്‍ഡിംഗ് കമ്പനിയുടെ സി.എഫ്.ഒ യോട് റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മി വേണു കോര്‍പ്പറേറ്റ് ഗവേണന്‍സ് പ്രശ്‌നങ്ങളും ഉന്നയിച്ചിരുന്നു.അധികാരത്തര്‍ക്കം കമ്പനിയേയും നിക്ഷേപകരെയും എങ്ങനെ ബാധിക്കുംലക്ഷ്മി വേണു കോര്‍പ്പറേറ്റ് ഗവേണന്‍സ് പരാതി ഉന്നയിച്ചതിന് പിന്നാലെ സുന്ദരം ക്ലേട്ടന്റെ ബോര്‍ഡ് റൂമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും, തീരുമാനങ്ങള്‍ തിരുത്തിക്കൊണ്ട് വേണു ശ്രീനിവാസന്‍ വീണ്ടും ചെയര്‍മാനായി തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ കമ്പനിയുടെ ഭരണനിര്‍വ്വഹണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.കുടുംബപ്രശ്‌നങ്ങള്‍ കമ്പനിയുടെ ബോര്‍ഡ് റൂമിലേക്ക് എത്തുന്നത് ചെറുകിട നിക്ഷേപകര്‍ക്കും ആശങ്കയാണ്. അതേസമയം ഈ പ്രശ്‌നങ്ങള്‍ കമ്പനിയുടെ ഇരുചക്ര വാഹന വിപണിയിലെ മികച്ച പ്രകടനത്തെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി ഇരുപക്ഷവും അഭിഭാഷകരെ സമീപിച്ചതിനാല്‍ ഇത് നിക്ഷേപകരെ ബാധിക്കുന്ന തരത്തിലുള്ള നിയമപോരാട്ടങ്ങളിലേക്ക് നീളാനും സാധ്യതയുണ്ട്.അധികാരത്തര്‍ക്കത്തിന്റെ ടൈം ലൈന്‍മാര്‍ച്ച് 2024 -ല്‍ വേണു ശ്രീനിവാസന്‍ തന്റെ പിന്‍ഗാമികളെ പ്രഖ്യാപിക്കുകയും, ബിസിനസുകള്‍ മക്കള്‍ക്കായി വിഭജിച്ച് നല്‍കുന്നതിനായി കുടുംബം ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. കഴിഞ്ഞ 18 മാസത്തോളമായി സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പുകയുന്നുണ്ടായിരുന്നു. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടു.2026 മാര്‍ച്ച് 27ന് സുന്ദരം ക്ലേട്ടനിലെ കമ്പനി സെക്രട്ടറിയുമായി ബന്ധപ്പെട്ടുള്ള ഭരണപരമായ പരാതി എം.ഡിയായ ലക്ഷ്മി വേണു ഉന്നയിച്ചു. ഇതിനെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച് 31ന് വേണു ശ്രീനിവാസന്‍ അടിയന്തര ബോര്‍ഡ് മീറ്റിംഗ് വിളിച്ച് ചേര്‍ക്കുകയും, മുന്‍ തീരുമാനങ്ങള്‍ റദ്ദാക്കി സുന്ദരം ക്ലേട്ടന്റെ ചെയര്‍മാന്‍ സ്ഥാനം വീണ്ടും ഏറ്റെടുക്കുകയും ചെയ്തു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഇരുപക്ഷവും അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തിയതിനാല്‍ ഇത് ഒരു നിയമപോരാട്ടത്തിലേക്ക് വഴിമാറാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. 2024-ലെ ധാരണാപത്രം മാനേജ്‌മെന്റ് ചുമതലകള്‍ മാത്രമായിരുന്നോ, അതോ ഔദ്യോഗികമായി സ്വത്ത് വിഭജിച്ചതാണോ എന്നു വ്യക്തമാകണം.നിയമനടപടികളുണ്ടായാല്‍ ടിവിഎസ് മോട്ടോര്‍സ്, ടിവിഎസ് ഹോള്‍ഡിംഗ്‌സ്, സുന്ദരം ക്ലേട്ടന്‍ എന്നീ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും ഓഹരി മൂല്യത്തെയും ഇത് എങ്ങനെ ബാധിക്കുന്നുവെണ്ണ് നിക്ഷേപകര്‍ നോക്കണം. കുടുംബ തര്‍ക്കങ്ങള്‍ക്കിടയിലും സ്വതന്ത്ര ഡയറക്ടര്‍മാരുടെ തീരുമാനങ്ങളും, കമ്പനികളിലെ ഭരണനിര്‍വ്വഹണ കാര്യങ്ങളും നിരീക്ഷിക്കപ്പെടണം.


Read News

Back to top button