HEALTH

വൈറലാകുന്ന ഐസ് ബാത്ത് ഹൃദയത്തിന് സുരക്ഷിതമാണോ? ചൂടും തണുപ്പും ഹൃദയമിടിപ്പിനെയും രക്തസമ്മർദത്തെയും എങ്ങനെ ബാധിക്കും?


ശരീരം വിയർക്കുംവിധം ചൂടേറിയ സൗനയിൽ(Sauna) ഇരിക്കുക. (ഉയർന്ന താപനിലയുള്ള മുറിയിൽ കുറച്ചുസമയം ഇരുന്ന് ശരീരം വിയർക്കുന്ന രീതിയിലുള്ള വെൽനെസ്/വിശ്രമ ചികിത്സയാണ് സൗന). തൊട്ടുപിന്നാലെ ഐസ് വെള്ളത്തിൽ മുങ്ങിക്കുളിക്കുക. ആരോഗ്യ-വെൽനെസ് ട്രെൻഡുകളിൽ ഏറെ ശ്രദ്ധ നേടുന്ന രീതികളാണിവ. ശരീരത്തിന് ഉന്മേഷം നൽകുമെന്നും സമ്മർദം കുറയ്ക്കുമെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ചൂടിന്റെയും തണുപ്പിന്റെയും ഈ തീവ്രമായ മാറ്റങ്ങൾ ഹൃദയത്തെ എങ്ങനെയാണ് ബാധിക്കുന്നത്? സൗനയിൽനിന്ന് നേരിട്ട് ഐസ് വെള്ളത്തിലേക്ക് ഇറങ്ങുന്നത് സുരക്ഷിതമാണോ? രക്തസമ്മർദത്തിലും ഹൃദയമിടിപ്പിലും എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത്? ഹൃദ്രോഗമുള്ളവർ ഇത്തരം രീതികൾ പിന്തുടരാമോ? ഹൃദ്രോഗ വിദഗ്ധർ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:ഐസ് ബാത്തിൽ ശരീരത്തിന് സംഭവിക്കുന്നത്: വളരെ തണുത്ത വെള്ളത്തിൽ ശരീരം പെട്ടെന്ന് എത്തുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇതോടെ രക്തസമ്മർദം ഉയരാനും ഹൃദയത്തിന് കൂടുതൽ സമ്മർദം അനുഭവപ്പെടാനും സാധ്യതയുണ്ട്. തണുത്ത വെള്ളത്തിൽ ഇറങ്ങുന്ന ആദ്യ നിമിഷങ്ങളിൽ ശ്വാസോച്ഛ്വാസം വേഗത്തിലാകുകയും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം. ശരീരം പെട്ടെന്നുണ്ടാകുന്ന തണുപ്പിനോട് പ്രതികരിക്കുന്നതിന്റെ ഭാഗമാണിത്.ആരോഗ്യമുള്ള ഒരാൾക്ക് കുറഞ്ഞ സമയത്തേക്ക്, നിയന്ത്രിതമായ രീതിയിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് സാധാരണയായി സഹിക്കാനാകും. എന്നാൽ ദീർഘനേരം തണുത്ത വെള്ളത്തിൽ തുടരുകയോ അതിശൈത്യത്തിലേക്ക് ശരീരത്തെ പെട്ടെന്ന് എത്തിക്കുകയോ ചെയ്യുന്നത് ഹൃദയത്തിന് അധികസമ്മർദമുണ്ടാക്കാം.കൂടുതൽ ശ്രദ്ധിക്കേണ്ടവർ: ഹൃദ്രോഗമുള്ളവർ, നിയന്ത്രണവിധേയമല്ലാത്ത ഉയർന്ന രക്തസമ്മർദമുള്ളവർ, ഗുരുതരമായ ഹൃദയമിടിപ്പ് ക്രമക്കേടുകളുള്ളവരൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത വെള്ളത്തിൽ മുങ്ങുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കുന്നതും ഒഴിവാക്കണം. ഇത് ഹൃദയമിടിപ്പിലും രക്തസമ്മർദത്തിലും കൂടുതൽ മാറ്റങ്ങൾക്ക് കാരണമാകാം. സൗനയിൽ കയറുമ്പോൾ ഹൃദയത്തിന് എന്ത് സംഭവിക്കും? തണുപ്പിന് നേർവിപരീതമായ പ്രതികരണമാണ് ചൂടിനോട് ശരീരം കാണിക്കുന്നത്. സൗനയിലെ ഉയർന്ന ചൂട് ശരീരത്തിലെ രക്തക്കുഴലുകൾ വികസിക്കാൻ കാരണമാകുന്നു. ചർമ്മത്തിലേക്ക് കൂടുതൽ രക്തം എത്തുകയും ശരീരത്തിലെ ചൂട് പുറത്തേക്ക് വിടാൻ സഹായിക്കുകയും ചെയ്യും. ഇതിനൊപ്പം ഹൃദയമിടിപ്പ് കൂടാനും സാധ്യതയുണ്ട്. സൗനയിൽ വിയർക്കുന്നതോടെ ശരീരത്തിൽനിന്ന് ദ്രാവകവും നഷ്ടപ്പെടുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണത്തിനും ഇത് കാരണമാകാം.


Cinema ⏭️

Back to top button