NEWS

സമൂഹമാധ്യമങ്ങളിൽ ജനപ്രതീയിടിഞ്ഞ് ബിജെപി, പ്രധാനമന്ത്രിക്കും റീച്ചില്ല; കോൺഗ്രസ് വിഡിയോകൾക്ക് കൂടുതൽ സ്വീകാര്യത


ന്യൂഡൽഹി∙ ബിജെപിയുടെയും നേതാക്കളുടെയും സമൂഹമാധ്യമ പേജുകളുടെ റീച്ചിൽ ഇടിവ്. രണ്ടാഴ്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ യുട്യൂബ് പേജിലെ ലൈവ് വിഡിയോകളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ വാർത്താസമ്മേളനത്തിന് 25 ലക്ഷം, ഛാത്രോം കി ഗൂഞ്ച് പരിപാടിക്ക് 18 ലക്ഷം എന്നിങ്ങനെ കാഴ്ചക്കാരുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജിലെ ഒരു വിഡിയോ മാത്രമാണ് 10 ലക്ഷം തികച്ചത്. ഡൽഹിയിൽ ഭജൻ ക്ലബിങ് പരിപാടിയുടെ ലൈവ് വിഡിയോയാണ് മോദിയുടെ പേജിൽ കൂടുതൽ പേർ കണ്ടത്. കഴിഞ്ഞ വർഷം 507 മില്യൻ കാഴ്ചക്കാരെ ലഭിച്ച വനതാര ഉദ്ഘാടന ദൃശ്യങ്ങളാണ് മോദിയുടെ പേജിലെ ഏറ്റവും ജനപ്രിയ വിഡിയോ.കോൺഗ്രസിന്റെ യുട്യൂബ് പേജിൽ ലൈവായി നൽകിയ ഇന്നലത്തെ വാർത്താസമ്മേളനത്തിന് 7 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭ വിഡിയോകൾക്കും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്. എന്നാൽ ബിജെപി വക്താക്കൾ രണ്ടാഴ്ചയ്ക്കിടെ നടത്തിയ വാർത്താസമ്മേളന വിഡിയോകളിൽ മിക്കതിനും കാഴ്ചക്കാരുടെ എണ്ണം ലക്ഷം തികഞ്ഞിട്ടില്ല.


Fashion ⏭️

Back to top button