രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളാണോ? സ്തനാർബുദം വരാൻ സാദ്ധ്യത കൂടുതലെന്ന് കണ്ടെത്തൽ

പ്രതീകാത്മക ചിത്രം
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. നഴ്സുമാർ, ഡോക്ടർമാർ, വിമാനത്തിലെ ജീവനക്കാർ, ഫാക്ടറി തൊഴിലാളികൾ, സുരക്ഷാ ഉദ്യോഗസ്ഥർ, ഐടി പ്രൊഫഷണലുകൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങി ഭൂരിഭാഗം ജോലികൾക്കും നൈറ്റ് ഷിഫ്റ്റ് ഉണ്ടാകാറുണ്ട്. വർഷങ്ങളോളം ഇത്തരത്തിൽ ജോലി ചെയ്യുന്നത് ഉറക്കക്കുറവിന് മാത്രമല്ല മറ്റ് പല ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
‘ബിഎംസി പബ്ലിക് ഹെൽത്തി’ൽ പ്രസിദ്ധീകരിച്ച ഒരു ജേണലിൽ ഇത് ശരിവയ്ക്കുന്ന തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ്. വർഷങ്ങളോളം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ സ്തനാർബുദ സാദ്ധ്യത വർദ്ധിക്കുമെന്നാണ് കണ്ടെത്തൽ. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് സ്തനാർബുദത്തിന് കാരണമാകുന്നു എന്നല്ല ഇതിനർത്ഥം. രോഗം വരാനുള്ള കാരണങ്ങളിൽ ഒന്ന് മാത്രമായി ഇതിനെ കണക്കാക്കണമെന്ന് ചെന്നൈയിലെ ഗ്ലെനീഗിൾസ് ആശുപത്രിയിലെ ക്ലിനിക്കൽ ലീഡറും കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റുമായ ഡോ. കെ അസ്മി സൗന്ദര്യ പറഞ്ഞു.
സമയം തെറ്റിയുള്ള ഉറക്കം നമ്മുടെ ആന്തരിക ഘടികാരത്തിന്റെ പ്രവർത്തനത്തെ തെറ്റിക്കുന്നു. ഇത് ശരീരത്തിലെ ഭൂരിഭാഗം പ്രവർത്തനങ്ങളെയും ബാധിക്കുന്നു. അതിനാൽ, രാത്രികാലത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ എപ്പോഴും തങ്ങളുടെ ശരീരത്തെ നന്നായി ശ്രദ്ധിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ, പ്രായം, കുടുംബ ചരിത്രം, പ്രത്യുൽപാദന-ഹോർമോൺ ഘടകങ്ങൾ, ശരീരഭാരം, ജീവിതശൈലി എന്നിവയുൾപ്പെടെ ക്യാൻസർ വരാൻ കാരണമാകും. ഇതിൽ ചെറിയൊരു സാദ്ധ്യത മാത്രമാണ് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കുണ്ടാകുന്നത്. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
English Summary
A study published in BMC Public Health suggests that women who work night shifts for many years may have a higher risk of breast cancer. Experts clarify that night work is only one possible contributing factor among several, including age, family history, hormonal factors, weight and lifestyle.
RELATED TOPICS: NIGHT SHIFT BREAST CANCER, WOMEN NIGHT SHIFT HEALTH, BREAST CANCER RISK, NIGHT SHIFT WOMEN, CANCER RISK FACTORS
Travel ⏭️




