NEWS
നാട്ടികയിൽ ടോൾ പിരിക്കില്ല; താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം∙ ദേശീയപാത 66ല്‍, നാട്ടികയിലെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍ നിര്‍ദേശം നല്‍കി. ടോള്‍ പ്ലാസയ്‌ക്കെതിരെ യുഡിഎഫ് ഇന്നു പ്രതിഷേധസമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. നാട്ടികയിലെ ടോള്‍ പ്ലാസയ്ക്കെതിരെ ബിജെപി ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാത 66 ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെയാണ് പ്രധാനമായും പ്രതിഷേധം.കൊടുങ്ങല്ലൂര്‍-കപ്രിക്കാട് സ്ട്രെച്ചില്‍ സര്‍വീസ് റോഡിന്റെയും പാലത്തിന്റെ അപ്രോച് റോഡിന്റെയും ഉള്‍പ്പടെയുള്ള പണികള്‍ പൂര്‍ത്തിയായിട്ടില്ല, ഇപ്പോള്‍ ടോള്‍ തുടങ്ങിയാല്‍ ഈ മേഖലയില്‍ ഗതാഗതകുരുക്ക് ഉണ്ടാകുമെന്ന് കലക്ടറുടെയും പൊലീസിന്റെയും റിപ്പോര്‍ട്ട് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ താൽക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
Fashion ⏭️




