NEWS

വാഹനമെത്തിക്കാൻ വൈകി; ഡ്രൈവറെ പൊരിവെയിലത്ത് നിർത്തി മേലുദ്യോഗസ്ഥന്റെ ശിക്ഷ, പിന്നാലെ വാട്സാപ്പിൽ സന്ദേശം


കുമളി ∙ മേലുദ്യോഗസ്ഥൻ പൊരിവെയിലത്തു മണിക്കൂറുകളോളം നിർത്തിച്ചതിൽ പ്രകോപിതനായി വാട്സാപ്പിലൂടെ പ്രതികരണം നടത്തിയ വനംവകുപ്പ് ഡ്രൈവർക്കു സസ്പെൻഷൻ. സ്വന്തം വീട്ടുപറമ്പിൽ തണലിന് ഒരു മരം പോലും വളർത്താത്ത ആളാണോ ഉന്നത വനപാലകനെന്നു സന്ദേശമയച്ചതിനാണു സസ്പെൻഷൻ.കോട്ടയത്തു സേവനം ചെയ്യുന്ന ഉന്നത വനവനപാലകൻ, പെരിയാർ കടുവസങ്കേതത്തിലെ ഔദ്യോഗിക വാഹനം തിരുവനന്തപുരത്തുള്ള തന്റെ സ്വകാര്യ വസതിയിലേക്കു വിളിപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വാഹനം തിരുവനന്തപുരത്ത് എത്തിക്കാൻ ചുമതലപ്പെടുത്തിയ ഡ്രൈവർ, യാത്രാമധ്യേയുള്ള തിരക്കിൽപെട്ട് ഉദ്യോഗസ്ഥന്റെ വീട്ടിലെത്താൻ വൈകി. തുട‌ർന്ന്, ഉന്നതോദ്യോഗസ്ഥൻ ഡ്രൈവറെ പൊരിവെയിലിൽ ഒന്നര മണിക്കൂറോളം നിർത്തിയതായി ശബ്ദസന്ദേശത്തിൽ പറയുന്നു. തുടർന്നു വനപാലകനെ സുരക്ഷിതമായി കോട്ടയത്തെത്തിച്ച ശേഷം ഡ്രൈവർ തേക്കടിയിലേക്കു മടങ്ങി.


Fashion ⏭️

Back to top button