NEWS
17,000 അടി ഉയരത്തിൽവച്ച് ഇടിമിന്നലേറ്റു, മുൻഭാഗത്ത് കേടുപാടുകൾ; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

ന്യൂഡൽഹി∙ പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് ഇടിമിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്തു. 6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയിൽ നിന്ന് പുറപ്പെട്ടത്. ഇടിമിന്നലേറ്റതിനെ തുടർന്ന് വൈകുന്നേരം 4:05-ഓടെ ലക്നൗവിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. നിശ്ചയിച്ച സമയത്തിനേക്കാൾ 8 മിനിറ്റ് മുൻപായിരുന്നു ലാൻഡിങ്. വിമാനം ലക്നൗവിലെത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്. പൈലറ്റ് സാഹചര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്ത് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
Fashion ⏭️




