BUSINESS

മീറ്റർ റീഡർ സമരം; ഒക്ടോബറിലെ വൈദ്യുതി ബില്ലിൽ മുൻ മാസങ്ങളുടെ ശരാശരി കണക്കാക്കും, സെൽഫ് റീഡിങ്ങിനും അവസരം


ഈ മാസം വൈദ്യുതി ബിൽ, മുൻമാസങ്ങളിലെ ഉപയോ​ഗത്തിന്റെ ശരാശരി കണക്കാക്കി തീരുമാനിക്കാൻ കെ.എസ്.ഇ.ബി. മീറ്റർ റീഡർമാരുടെ സമരം കാരണമാണിത്. സ്വന്തമായി റീഡിങ് നടത്താൻ താല്പര്യമുള്ള ഉപഭോക്താക്കൾക്ക് ആവശ്യമായ സംവിധാനം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. സ്വയം മീറ്റർ റീഡിങ് നടത്താൻ അപേക്ഷ നൽകുന്ന ഉപഭോക്താക്കൾക്ക്, വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകും.ഈ മാസം ഒന്നു മുതലാണ് മീറ്റർ റീഡർമാരുടെ സമരം ആരംഭിച്ചത്. അനിശ്ചിത കാല സമരം തുടങ്ങിയതോടെ സംസ്ഥാനത്ത് ഈ മാസം വൈദ്യുതി ബിൽ വിതരണം പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയോളമായി മീറ്റർ റീഡിങ് എടുക്കുന്നത് നിലച്ചിരിക്കുകയാണ്.കരാർ അവസാനിപ്പിക്കാൻ കെ.എസ്.ഇ.ബിമീറ്റർ റീഡർമാർക്ക് നൽകിയ യന്ത്രങ്ങൾ മടക്കി വാങ്ങാനും നിർദ്ദേശിച്ചിട്ടുണ്ട്. ഒരാഴ്ച്ചയായി സമരം തുടരുന്ന മീറ്റർ റീഡർമാർക്കുള്ള കരാർ അവസാനിപ്പിക്കാൻ കെ.എസ്.ഇ.ബി വിതരണ വിഭാ​ഗം ഡയറക്ടർ നിർദ്ദേശം നൽകി. ഇവർക്ക് നൽകിയ സ്പോട്ട് ബില്ലിങ് മെഷീനുകൾ ഉടൻ തിരിച്ചെടുക്കണമെന്നും വിതരണ വിഭാ​ഗം ഡയറക്ടറുടെ സർക്കുലറിൽ നിർദ്ദേശമുണ്ട്.സമരം നടത്തുന്നവരുടെ വാദങ്ങൾഅതേ സമയം, നാല് വർഷമായി തങ്ങൾക്ക് ശമ്പള വർധന ഉണ്ടായിട്ടില്ലെന്ന് മീറ്റർ റീഡർമാർ പറയുന്നു. ആവശ്യമായ പ്രതിഫലം നിശ്ചയിക്കാതെ, പുതിയ ജോലികൾ തങ്ങളുടെ മേൽ അടിച്ചേല്പിക്കുകയാണെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നു. സെക്ഷൻ ഓഫീസുകളിൽ നിന്നുള്ള ദൂരത്തിന് അനുസരിച്ച് ഒരു മീറ്റർ റീഡിങ് എടുക്കുന്നതിന് കേവലം 5 രൂപ മുതൽ പരമാവധി 13 രൂപ വരെ മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നു.വെയിലത്തും, മഴയത്തുമെല്ലാം ചെയ്യേണ്ട ജോലിയാണിതെന്നും, നാമമാത്രമായ വർധന പോലും കഴിഞ്ഞ നാല് വർഷമായി ശമ്പളത്തിൽ വരുത്തിയിട്ടില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. ബില്ലിങ് രീതി റെക്കോർഡഡ് മാക്സിമം ഡിസ്റ്റൻസ് സമ്പ്രദായത്തിലേക്ക് മാറുന്നതോടെ ഓരോ മീറ്ററും സൂക്ഷ്മമായി പരിശോധിച്ച് റീഡിങ് രേഖപ്പെടുത്താൻ കൂടുതൽ സമയമാവശ്യമാമ്. ഇതിനാൽ ഒരു ദിവസം നടത്തുന്ന റീഡിങ്ങുകളുടെ എണ്ണം വലിയ തോതിൽ കുറയുകയും ഇത് വേതനം താഴാൻ കാരണമാവുകയും ചെയ്യുന്നതായും മീറ്റർ റീഡിങ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ സാഹചര്യംകേരളത്തിൽ വീടുകളിലും, വാണിജ്യ സ്ഥാപനങ്ങളിലുമെത്തി വൈദ്യുതി മീറ്റർ റീഡിങ് എടുക്കുന്ന മൂവായിരത്തോളം കരാർ ജീവനക്കാരാണ് സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ 776 സെക്ഷൻ ഓഫീസുകളിലായി, ഓരോ സെക്ഷനിലും ശരാശരി നാല് പേർ വീതം ജോലി ചെയ്യുന്നു.അതേ സമയം ബോർഡിന്റെ വലിയൊരു വരുമാനം കൈകാര്യം ചെയ്യുന്ന ഈ മേഖലയിൽ മീറ്റർ റീഡർമാരുടെ സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്നത് വെറും ഇരുനൂറിൽ താഴെ ആളുകൾ മാത്രമാണ്. അതേ സമയം, കൃത്യസമയത്ത് ബിൽ നൽകിയില്ലെങ്കിൽ അത് ഒരേ സമയം ഉപഭോക്താക്കൾക്കും, കെ.എസ്.ഇ.ബിക്കും നഷ്ടത്തിന് കാരണമാകും


Read News

Back to top button