SPORTS
ഒടുവിൽ രാജ്യാന്തര മത്സരം കളിച്ചത് 2022ൽ, ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തി 36 വയസ്സുകാരൻ പേസർ; ട്വന്റി20യിൽ പന്തെറിയും

ന്യൂഡൽഹി ∙ നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തി വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. 22ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിലെ 5 മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് മുപ്പത്തിയാറുകാരൻ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയത്. 2022ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഭുവനേശ്വറിന്റെ അവസാന രാജ്യാന്തര മത്സരം.ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, പ്രിൻസ് യാദവ്, മയാങ്ക് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Auto ⏭️




