AUTO

ഒരു നിമിഷത്തെ അശ്രദ്ധ മതി; സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


ഇന്ധനം നിറച്ചുകൊണ്ടിരിക്കേ സിഎന്‍ജി കാര്‍ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടതിന്റെ ഞെട്ടല്‍ പലരിലും വിട്ടുമാറിയിട്ടുണ്ടാവില്ല. ഗുജറാത്തിലെ വഡോദര ജില്ലയില്‍ കര്‍ജന് സമീപം ദേശീയ പാത 48ലായിരുന്നു അപകടം. സ്‌ഫോടനസമയത്ത് ഡ്രൈവര്‍ കാറില്‍ നിന്നും മാറി നിന്നതിനാലും പമ്പ് ജീവനക്കാര്‍ സുരക്ഷിത അകലത്തിലായതിനാലും വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ആ ദൃശ്യങ്ങള്‍ പകര്‍ന്ന ആശങ്കകള്‍ ചെറുതല്ല. സത്യത്തില്‍ സിഎന്‍ജി വാഹനങ്ങള്‍ സുരക്ഷിതമാണോ? സിഎന്‍ജിയുടെ പ്രവര്‍ത്തനം എങ്ങനെയാണ്? ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? എന്തുകൊണ്ട് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നു?ഗുജറാത്തില്‍ സംഭവിച്ചത്പൊട്ടിത്തെറിച്ച കാറിനു സമീപത്തുണ്ടായിരുന്ന രണ്ടു വാഹനങ്ങള്‍ക്കും പമ്പിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് പ്രദേശത്തെ അപകടസാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കിയ ശേഷമാണ് പമ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. അപകടത്തിനു പിന്നിലെ കാരണം കൃത്യമായി ഇതുവരെ അറിയാനായിട്ടില്ല. കാറിലെ സിഎന്‍ജി കിറ്റിലെ ചോര്‍ച്ചയോ സിലിണ്ടര്‍ വാല്‍വിലെ തകരാറോ ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സിഎന്‍ജി കിറ്റിന്റെ ഇന്‍സ്റ്റലേഷന്‍, സിലിണ്ടറിന്റേയും വാല്‍വുകളുടേയും നിലവിലെ അവസ്ഥ, ഇന്ധനം നിറക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം പ്രാഥമിക അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മാത്രമേ അപകടകാരണം സ്ഥിരീകരിക്കാനാവൂ. സിഎന്‍ജി ഉടമകളുടെ ശ്രദ്ധക്ക്അംഗീകൃത സിഎന്‍ജി വര്‍ക്ക്‌ഷോപ്പുകള്‍ വഴി സിലിണ്ടറിന്റെ ഗുണനിലവാരം, വാല്‍വുകളുടെ അവസ്ഥ, പൈപ്പുകള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. തേയ്മാനം, തുരുമ്പ്, വാതകചോര്‍ച്ച എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പരിഹരിക്കണം. സിഎന്‍ജി വാഹനങ്ങളുടേയും പമ്പുകളുടേയും സുരക്ഷാ പരിശോധനക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് ഈ സംഭവം. സിഎന്‍ജി വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നതും സമയാസമയത്തുള്ള പരിശോധനകളും നിലവാരമുള്ള കിറ്റുകള്‍ ഉപയോഗിക്കുന്നതുമെല്ലാം വളരെ പ്രധാനമാണ്. സിഎന്‍ജി സിസ്റ്റത്തില്‍ അംഗീകൃതമല്ലാത്ത ഫിറ്റിങ്ങുകളും അറ്റകുറ്റ പണികളും ഒഴിവാക്കണം. സിഎന്‍ജി സംവിധാനത്തില്‍ സ്വയം മാറ്റങ്ങള്‍ വരുത്താനോ അംഗീകാരമില്ലാത്ത പാര്‍ട്‌സുകള്‍ ഉപയോഗിക്കാനോ പാടില്ല. അംഗീകൃത ടെക്‌നീഷ്യന്‍മാരെക്കൊണ്ട് നിര്‍ദേശിച്ചിട്ടുള്ള പാര്‍ട്‌സുകള്‍ മാത്രം ഉപയോഗിച്ചു വേണം ഇന്‍സ്റ്റലേഷന്‍ നടത്താന്‍. വ്യാജമോ ഗുണനിലവാരം ഉറപ്പില്ലാത്തതോ ആയ പാര്‍ട്‌സുകള്‍ ഉപയോഗിക്കുന്നത് ഉയര്‍ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി സിസ്റ്റത്തിന് വന്‍ സുരക്ഷാ ഭീഷണിയാവും. 


Sports ⏭️

Back to top button