LIFESTYLE
ആഴ്ചയിൽ 3.5 ലക്ഷം രൂപ വാടകയോ? ഇത് വിശ്വസിക്കാൻ പ്രയാസമാണ്, പക്ഷേ…അനുഭവം പങ്കുവച്ച് ഇന്ത്യൻ സംരംഭകൻ

ഇന്ത്യയിലെ വൻനഗരങ്ങളിൽ താമസച്ചെലവും വീട്ടുവാടകയും കുതിച്ചുയരുന്നതിനെക്കുറിച്ച് നമ്മൾ നിരന്തരം കേൾക്കാറുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിലെ യാഥാർഥ്യം എന്താണ്? സ്പെയിനിലെ ബാർസിലോന നഗരത്തിൽ ഒരാഴ്ച തങ്ങാൻ തനിക്ക് നേരിടേണ്ടിവന്ന ഭീമമായ ചെലവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ സംരംഭകൻ. ബാർസിലോനയിൽ താൻ ബുക്ക് ചെയ്ത മൂന്ന് കിടപ്പുമുറികളുള്ള എയർബിഎൻബി അപ്പാർട്മെന്റിലെ അനുഭവം ശിവ് പ്രതാപ് സിങ് എന്ന സംരംഭകൻ പങ്കുവച്ചതോടെയാണ് സമൂഹമാധ്യമത്തിൽ രാജ്യാന്തര ജീവിതച്ചെലവുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തീപിടിച്ചത്. ഒരാഴ്ചത്തെ താമസത്തിന് 3.5 ലക്ഷം രൂപയാണ് നൽകേണ്ടി വന്നത്. ആഡംബരം നിറഞ്ഞ ബാർസിലോന അപ്പാർട്മെന്റ് ഇന്ത്യയിൽ വാടക നിരക്കുകൾ വളരെ കൂടുതലാണെന്ന് പരാതിപ്പെടുന്നവരോട് സംസാരിച്ചുകൊണ്ടാണ് ശിവ് പ്രതാപ് സിങ് തന്റെ വിഡിയോ ആരംഭിക്കുന്നത്. ‘നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്നവരും, വിലക്കയറ്റവും വാടകയും വളരെ കൂടുതലാണെന്ന് കരുതുന്നവരുമാണെങ്കിൽ ഒന്നോർക്കുക – ഞാൻ ഇപ്പോൾ സ്പെയിനിലെ ബാർസിലോനയിലാണ് നിൽക്കുന്നത്’.തുടർന്ന് അപ്പാർട്മെന്റിലെ സൗകര്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു. സോഫ, വലിയ ഡൈനിങ് ടേബിൾ, ടിവി എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രധാന ഹാൾ. ഫ്രിജ്, അവ്ൻ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള അടുക്കള. എന്നാൽ താമസത്തിനിടയിൽ ആവശ്യമായ പലചരക്ക് സാധനങ്ങൾ അതിഥികൾ തന്നെ സ്വന്തം ചെലവിൽ വാങ്ങണം. വിഡിയോയിലെ പ്രധാന ആകർഷണം ബാൽക്കണിയായിരുന്നു. ഏകദേശം 20 പേർക്ക് ഒരുമിച്ച് ഒത്തുചേരാനും, മേശകൾ ക്രമീകരിച്ച് പാർട്ടി നടത്താനും തക്ക വലിപ്പമുള്ളതാണ് ഈ ബാൽക്കണി.‘ഏതൊരു യൂറോപ്യൻ രാജ്യമെടുത്താലും, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ അവിടത്തെ ചെലവ് വളരെ ഉയർന്നതാണ്’ സിങ് കൂട്ടിച്ചേർക്കുന്നു. വിദേശത്ത് വാടക നിരക്കുകൾ എങ്ങനെയെന്ന് ആളുകളെ കാണിക്കുകയാണ് തന്റെ വിഡിയോയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.‘മാസത്തിലോ അതോ ആഴ്ചയിലോ?’ വിഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള തർക്കങ്ങളും ചോദ്യങ്ങളും കമന്റ് ബോക്സിൽ ഉയർന്നു വന്നു. 3.5 ലക്ഷം രൂപ എന്നത് ഒരു മാസത്തെ മൊത്തം വാടകയാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇത് ഒരു മാസത്തേക്കല്ല, വെറും ഒരു ആഴ്ചത്തേക്കുള്ള വാടകയാണ് എന്ന് സിങ് വ്യക്തമാക്കിയതോടെ ചർച്ചകൾ കൂടുതൽ ചൂടുപിടിച്ചു.ചില ഉപയോക്താക്കൾ ഇതിനോട് കടുത്ത അവിശ്വസനീയതയോടെയാണ് പ്രതികരിച്ചത്.‘ആഴ്ചയിൽ 3.5 ലക്ഷം രൂപയോ? ഇതൊരു അമിത ആഡംബരമുള്ള അപ്പാർട്മെന്റ് ആണോ? കാരണം ഞാൻ ബാർസിലോനയിൽ താമസിക്കുമ്പോൾ വെറും 45,000 രൂപ മാത്രമാണ് ചെലവായത്’, എന്ന് ഒരു ഉപയോക്താവ് വ്യക്തമാക്കി.
Cinema ⏭️




