BUSINESS
150 വര്‍ഷത്തെ ടാറ്റ സാമ്രാജ്യം കൈവിട്ടുപോകാതിരിക്കാന്‍ നോയല്‍ ടാറ്റയുടെ മിന്നല്‍ നീക്കം; ടാറ്റ ട്രസ്റ്റില്‍ ശക്തമായ എതിര്‍പ്പ്

Tata Sons IPO : ടാറ്റ സണ്‍സിനെ (Tata Sons) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ബന്ധിത വ്യവസ്ഥ ഒഴിവാക്കാന്‍ വമ്പന്‍ ലയന നീക്കങ്ങളാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ നടത്തുന്നത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ പൂര്‍ണ്ണ നിയന്ത്രണവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുനഃസംഘടനാ പദ്ധതികളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ ബൈപാസ് ചെയ്യാന്‍ ടാറ്റ മാനേജ്‌മെന്റ് നടത്തുന്ന നീക്കങ്ങള്‍ ആഗോള ബിസിനസ് ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്.ട്രസ്റ്റുകള്‍ ടാറ്റ സണ്‍സിനെ നിയന്ത്രിക്കുന്നില്ലടാറ്റ സണ്‍സിന്റെ പുനഃസംഘടനാ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് മുതിര്‍ന്ന ട്രസ്റ്റികള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ നോയല്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റികള്‍ (ഡാരിയസ് ഖംബട്ട, നെവില്‍ ടാറ്റ, ഭാസ്‌കര്‍ ഭട്ട്) തള്ളി. ടാറ്റ സണ്‍സിന്റെ ദൈനംദിന കാര്യങ്ങള്‍ ട്രസ്റ്റല്ല നിയന്ത്രിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ടാറ്റ സണ്‍സിന്റെ നിലവിലെ പുനഃസംഘടന ടാറ്റ ട്രസ്റ്റുകളുടെ ജീവകാരുണ്യ, ചാരിറ്റബിള്‍ പദവിയെ ഒരു തരത്തിലും അപകടപ്പെടുത്തില്ലെന്ന് ട്രസ്റ്റികള്‍ ഉറപ്പുനല്‍കുന്നു.അണ്‍ലിസ്റ്റഡ് കമ്പനിയായി തുടരുക ലക്ഷ്യംടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് വര്‍ഷങ്ങളായി ടാറ്റ ട്രസ്റ്റിന്റെയും, ടാറ്റ സണ്‍സിന്റെയും വ്യക്തമായ തീരുമാനമാണെന്നും, ഇതൊരു പുതിയ നിലപാടല്ലെന്നും അവര്‍ വിശദീകരിച്ചു.ടാറ്റ സണ്‍സിന്റെ ഏകദേശം 66% ഓഹരികള്‍ കൈവശം വയ്ക്കുന്ന ടാറ്റ ട്രസ്റ്റുകളുടെ അഭിപ്രായങ്ങള്‍ കേവലം ഒരു കടന്നുകയറ്റമല്ല. മറിച്ച് കമ്പനിയുടെ സുപ്രധാന തീരുമാനങ്ങളില്‍ ട്രസ്റ്റുകളുടെ പങ്കാളിത്തം അനിവാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു പ്രക്രിയയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.വമ്പന്‍ ലയനം നീക്കംടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ നിര്‍ബന്ധിതമായി ലിസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വമ്പന്‍ ലയന നീക്കത്തിലാണ് നോയല്‍ ടാറ്റയെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂര്‍ണ്ണമായും ടാറ്റയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഓപ്പറേറ്റിംഗ് കമ്പനികളായ ടാറ്റ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (TESS), ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (TCE) എന്നിവയെ ടാറ്റ സണ്‍സില്‍ ലയിപ്പിക്കാനാണ് ശ്രമം.നിലവില്‍ ടാറ്റ സണ്‍സ് ഒരു നിക്ഷേപ കമ്പനി (NBFC/Core Investment Company) എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് കമ്പനികളെ ലയിപ്പിക്കുന്നതിലൂടെ ടാറ്റ സണ്‍സിന് സ്വന്തമായി ബിസിനസും വരുമാനവുമുള്ള ഒരു ഓപ്പറേറ്റിംഗ് കമ്പനിയായി (Operating Company) മാറാന്‍ സാധിക്കും. ഇതോടെ കമ്പനിയുടെ സാമ്പത്തിക ഘടന മാറുകയും, റിസര്‍വ് ബാങ്കിന്റെ (RBI) നിര്‍ബന്ധിത ഐപിഒ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാകാനും സാധിക്കും.എന്തുകൊണ്ട് ടാറ്റ മാനേജ്മെന്റ് ഐപിഒ ഒഴിവാക്കുന്നുടാറ്റ സണ്‍സ് ഐപിഒ കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്ന ആശങ്കയാണ് മാനേജ്‌മെന്റ് ഉയര്‍ത്തുന്നത്. ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റിന്റെ കൈവശമാണ്. ഇവരുടെ പ്രധാന ലക്ഷ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. പബ്ലിക് ലിസ്റ്റിംഗ് (IPO) നടത്തിയാല്‍ ഓഹരിയുടമകളുടെ ലാഭത്തിന് മുന്‍ഗണന നല്‍കേണ്ടി വരും. ഇത് ടാറ്റയുടെ 150 വര്‍ഷം പഴക്കമുള്ള അടിസ്ഥാന ലക്ഷ്യങ്ങളെയും ചാരിറ്റി പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് നോയല്‍ ടാറ്റ പറയുന്നു.ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടേണ്ടി വരികയും, പുറത്തുനിന്നുള്ള ഇടപെടലുകള്‍ വര്‍ധിക്കുകയും ചെയ്യും. അണ്‍ലിസ്റ്റഡ് ആയി തുടരുന്നത് ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 2022-ല്‍ ടാറ്റ സണ്‍സിനെ റിസര്‍വ് ബാങ്ക് ഒരു അപ്പര്‍ ലെയര്‍ എന്‍.ബി.എഫ്.സി (Upper-Layer NBFC) ആയി പ്രഖ്യാപിച്ചിരുന്നു. ഈ നിയമപ്രകാരം 3 വര്‍ഷത്തിനുള്ളില്‍ (2025 സെപ്റ്റംബറിനകം) കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. ഐപിഒ ഒഴിവാക്കാനുള്ള തീരുമാനത്തോട് ടാറ്റ ബോര്‍ഡില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്‍. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള ചില ബോര്‍ഡ് അംഗങ്ങളും, ന്യൂനപക്ഷ ഓഹരിയുടമകളായ ഷാപൂര്‍ജി പല്ലോണ്‍ജി (SP) ഗ്രൂപ്പും ലിസ്റ്റിംഗ് കമ്പനിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരാണ്. നിലവില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ലയന നിര്‍ദ്ദേശത്തിന് ടാറ്റ സണ്‍സ് ബോര്‍ഡിന്റെ അംഗീകാരവും, അതിനുശേഷം റിസര്‍വ് ബാങ്കില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും (NOC) ആവശ്യമാണ്. എങ്കില്‍ മാത്രമേ ഐപിഒ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കൂ. ആര്‍.ബി.ഐയുടെ തീരുമാനമാണ് ഇതില്‍ ഏറ്റവും നിര്‍ണായകം.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി മാത്രമാണ്. പുരോഗമിക്കുന്ന വിഷയമാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News




