NEWS
യുക്രെയ്നിലെ പാലത്തിൽ റഷ്യൻ ഡ്രോൺ ആക്രമണം, ഉഗ്ര സ്ഫോടനം–വിഡിയോ

കീവ്∙ യുക്രെയ്നിൽ ശക്തമായ റഷ്യൻ ഡ്രോൺ ആക്രമണം. കീവിലെ നോർത്തേൺ ബ്രിഡ്ജിൽ റഷ്യൻ ഡ്രോൺ പതിച്ചു ഉഗ്ര സ്ഫോടനമുണ്ടായി. വാഹനങ്ങൾ കടന്നുപോകുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. കനത്ത തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർട്സിന്റെ സന്ദർശനത്തിന് ഇടയിലാണ് റഷ്യൻ ആക്രമണം ഉണ്ടായത്. യുക്രെയ്ന് എല്ലാ പിന്തുണയും ആവശ്യമാണെന്നും റഷ്യയെ തടഞ്ഞില്ലെങ്കിൽ അവർ യൂറോപ്പിനെതിരെ തിരിഞ്ഞേക്കാമെന്നും മെർട്സ് പറഞ്ഞു.നോർത്തേൺ ബ്രിഡ്ജിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ, കീവിലെ സതേൺ ബ്രിഡ്ജിൽ 24 മണിക്കൂറിനുള്ളിൽ അഞ്ചു തവണ ആക്രമണം നടന്നിരുന്നു. പാലങ്ങൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ഡെനിപ്രോ നദിക്ക് കുറുകെയുള്ള ഗതാഗത ബന്ധത്തെ തടസ്സപ്പെടുത്തുമെന്നു യുക്രെയ്ൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഡെനിപ്രോ നദി കീവിനെ രണ്ടായി വിഭജിച്ചാണ് ഒഴുകുന്നത്.
Fashion ⏭️




