NEWS

‘എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ, ഞാനതു താങ്ങും, ക്ഷമിക്കും; സ്ത്രീകളെ പറയരുത്, അതുകേട്ടു വെറുതെയിരിക്കാനാകില്ല’


ധാരാപുരം (തമിഴ്നാട്) ∙ ‘എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ; ഞാനതു താങ്ങും, ക്ഷമിക്കും. പക്ഷേ, സ്ത്രീകളെ പറയരുത്. അതുകേട്ടു വെറുതെയിരിക്കാനാകില്ല’ – തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ വാക്കുകൾക്കു സ്ത്രീകൾക്കിടയിൽ നിന്നു കയ്യടികളും വിസിലടികളുമായി പിന്തുണ. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ദിവസമായ ഇന്നലെ 30 കിലോമീറ്ററോളം റോഡ് ഷോയുമായി വിജയ് ധാരാപുരം മണ്ഡലത്തിൽ നിറഞ്ഞാടി. കഴിഞ്ഞ ദിവസം മുൻമുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ടിവികെ സ്ഥാനാർഥി സത്യഭാമയ്ക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ ജനപിന്തുണ തേടാനാണു വിജയ് പ്രസംഗത്തിൽ പ്രധാനമായും ശ്രദ്ധിച്ചത്. ഏറെ സൂക്ഷിച്ച്, എന്നാൽ ആവേശം വിതറുന്നതായിരുന്നു വിജയ്‌യുടെ ഓരോ വാക്കും. ‘ടിവികെക്ക് അല്ലാതെ ഏതു പാ‌ർട്ടിക്കു വോട്ട് ചെയ്താലും അതു സ്ത്രീകളെ അപമാനിക്കുന്നവരെ ആദരിക്കലാകും എന്നു ഞാൻ പറഞ്ഞിരുന്നു. അതു വോട്ടിനു വേണ്ടി പറഞ്ഞതല്ല എന്നു ബോധ്യപ്പെട്ടില്ലേ?’, ആൾക്കൂട്ടത്തോടു വിജയ് ചോദിക്കുമ്പോൾ കയ്യടികളാണു മറുപടി.


Fashion ⏭️

Back to top button