BUSINESS

ഞെട്ടിക്കുന്ന കണക്കുകൾ; ഇന്ത്യയിൽ എൽ.പി.ജി ഉപയോഗത്തിൽ ഇടിവ്, കാരണങ്ങൾ ഇങ്ങനെ, പെട്രോൾ-ഡീസൽ ഡിമാൻഡ് കുതിച്ചു


ഇന്ത്യയിലെ എൽ.പി.ജി ഡിമാൻഡിൽ ഇടിവ്. അതേ സമയം പെട്രോൾ-ഡീസൽ ഉപഭോ​ഗം രാജ്യത്ത് ഉയർന്നു നിൽക്കുകയാണ്. 2026 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ എൽ.പി.ജി ഡിമാൻഡിൽ 9% താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. അതേ സമയം പെട്രോൾ, ഡീസൽ ആവശ്യകത ഇക്കാലയളവിൽ യഥാക്രമം 7%, 5% എന്നിങ്ങനെ ഉയർന്നിട്ടുമുണ്ട്.ഇന്ത്യയിലെ‍ എൽ.പി.ജി ഡിമാൻഡ് 2026 സെപ്റ്റംബറിൽ ഇന്ത്യയിൽ 2.6 ദശലക്ഷം ടൺ (MT) എൽ.പി.ജിയാണ് ഉപയോ​ഗിക്കപ്പെട്ടത്. 2025 സെപ്റ്റംബറിൽ ഇത് 2.9 MT എന്ന നിലയിലായിരുന്നു. അതേ സമയം 2026 ആ​ഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ സെപ്റ്റംബറിൽ എൽ.പി.ജി ഉപഭോ​ഗം 2.4 MT എന്ന നിലയിൽ നിന്ന് 8% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.എൽ.പി.ജി ഡിമാൻഡ് കുറയാനുള്ള പ്രധാന കാരണങ്ങൾപശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള എൽ.പി.ജി സപ്ലൈ കുറഞ്ഞിരുന്നു. പുതിയ വ്യക്തി​ഗത കണക്ഷനുകളുടെ അളവ് മുമ്പുണ്ടായിരുന്ന ​ഗാർ​ഹിക കണക്ഷനുകളിലെ 14.2 കിലോയിൽ നിന്ന് 10 കിലോ​ഗ്രാമായി കുറച്ചിട്ടുണ്ട്. എൽ.പി.ജി ഇറക്കുമതി കുറഞ്ഞതിനാൽ കേന്ദ്രസർക്കാർ ബുക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, പി.എൻ.ജി ഉപയോ​ഗം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം എൽ.പി.ജി ഡിമാൻഡ് കുറയാൻ കാരണങ്ങളായി.ചില കണക്കുകൾകേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലയളവിൽ ഏകദേശം 12.10 പുതിയ പി.എൻ.ജി കണക്ഷനുകളും, ഏകദേശം 15.31 ലക്ഷം ഡൊമസ്റ്റിക് പി.എൻ.ജി (DPNG) കണക്ഷനുകളും നൽകിയിട്ടുണ്ട്. പ്രതിദിന PNG കണക്ഷനുകളുടെ വർധന മുമ്പുണ്ടായിരുന്ന 4,702 എന്ന തോതിൽ നിന്ന് 7,000 എന്ന നിലയിലേക്ക് വർധിച്ചിട്ടുണ്ട്.ഇതോടെ ബിൽ നൽകുന്ന ഉപയോക്താക്കളുടെ എണ്ണം ഏകദേശം 2,781ൽ നിന്ന് ഏകദേശം 7,500 ആയി വർധിച്ചിട്ടുമുണ്ട്. എൽ.പി.ജി ഇറക്കുമതി കുറഞ്ഞ സാഹചര്യത്തിൽ ആഭ്യന്തര തലത്തിൽ പ്രൊഡക്ഷൻ വർധിപ്പിക്കാൻ ഇന്ത്യ നടപടികൾ കൈക്കൊണ്ടിരുന്നു. ഇതോടെ ഒരു ദിവസത്തെ ആകെ ഉല്പാദനം 63,810 ടൺ എന്ന നിലയിലേക്ക് വർധിച്ചു.ഉയരുന്ന പെട്രോൾ-ഡീസൽ ഉപഭോ​ഗം2025 സെപ്റ്റംബറിൽ ഇന്ത്യയിലെ പെട്രോൾ ഉപഭോ​ഗം 3.4 MT എന്ന തോതിലായിരുന്നു. 2026 സെപ്റ്റംബറിൽ ഇത് 3.6 MT എന്ന നിലയിലെത്തി. സമാന കാലയളവിൽ ഡീസൽ ഡിമാൻഡ് 6.8 MT എന്ന നിലയിൽ നിന്ന് 7.1 MT എന്ന തോതിലേക്ക് വർധന നേടി. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ പെട്രോളും, ഡീസലും യഥാക്രമം 7.9%, 6.5% എന്ന തോതിൽ വർധിച്ചു.പെട്രോൾ-ഡീസൽ ഡിമാൻഡ്കൂടുതലായും വാഹന ഉപയോ​ഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ രാജ്യത്തെ വാഹനങ്ങളുടെ എണ്ണം ഉയരുന്നത് പെട്രോൾ ഡിമാൻഡ് വർധിക്കാൻ കാരണമാകും. അതേ സമയം, ചരക്ക് നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്ന ഡീസൽ, വ്യവസായികാവശ്യത്തിനും, കാർഷിക മേഖലയിലുമെല്ലാം ഉപയോ​ഗിക്കുന്നുണ്ട്. എൽ നിനോ കാരണമുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ കാർഷിക മേഖലയിൽ ഡീസൽ ഡിമാൻഡ് ഉയരാൻ കാരണമായിട്ടുണ്ട്.


Read News

Back to top button