AUTO

പോർഷെയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി കയേൻ ഇന്ത്യയിൽ; വില ₨1.77 കോടി മുതൽ


സ്പോർട്സ് കാറുകളുടെ പ്രകടനവും ഇലക്ട്രിക് ഡ്രൈവിന്റെ പവറും ചേർന്ന പോർഷെയുടെ പുതിയ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി. പോർഷെയുടെ ഏറ്റവും ശ്രദ്ധേയമായ മോഡൽ നിരകളിലൊന്നായ കയേൻ, പുതിയ ഇവി അധ്യായത്തിന് തുടക്കമിടുകയാണ്. ഇന്ത്യയിലെ പോർഷെയുടെ ഇലക്ട്രിക് മോഡൽ നിരയും ഇതോടെ കൂടുതൽ വിപുലമായി.കയേൻ, ഇനി ‘ഇലക്ട്രിക്’കയേൻ മോഡലിന്റെ അടിസ്ഥാന സ്വഭാവം കൈവിടാതെയാണ് പുതിയ ഇലക്ട്രിക് പതിപ്പിനെ പോർഷെ അവതരിപ്പിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ദൈനംദിന യാത്രകൾക്ക് ആവശ്യമായ ഉപയോഗക്ഷമതയും പെർഫോമൻസും ഒരുമിച്ചാണ് പുതിയ മോഡലിൽ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് പവർട്രെയിനിന്റെ ഗുണങ്ങൾക്കൊപ്പം പോർഷെയിൽനിന്ന് പ്രതീക്ഷിക്കുന്ന ഡ്രൈവിങ് അനുഭവവും എൻജിനീയറിങ്ങും നിലനിർത്തുകയാണ് പുതിയ തലമുറയുടെ പ്രധാന സവിശേഷതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.രണ്ട് വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ കയേൻ ഇലക്ട്രിക് രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്. കയേൻ ഇലക്ട്രിക് ബേസ് വേരിയന്റാണ്. 113kWh ബാറ്ററി. 408 എച്ച്പി കരുത്തും 750 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. ലോഞ്ച് കൺട്രോൾ സഹായത്തോടെ ഇത് 442 എച്ച്പിയും 835 എൻഎം ആയി വർധിക്കും. 0–100 വഗമെത്താൻ 4.8 സെക്കൻഡ് മതി. ടോപ് സ്പീഡ് 230 kph. വില ₨1,77,27,000. കൂടുതൽ പെർഫോമൻസ് ലക്ഷ്യമിടുന്ന ഉപഭോക്താക്കൾക്കായി കയേൻ ടർബോ ഇലക്ട്രിക് തിരഞ്ഞെടുക്കാം. ടർബോയുടെ കരുത്ത് 857 എച്ച്പി, 1360എൻഎം ആണ്. ലോഞ്ച് കൺട്രോൾ സഹായത്തോടെ 1156 എച്ച്പി, 1500 എൻഎം ആയി വർധിക്കും. 2.5 സെക്കൻഡിൽ 100 കിമീ വേഗമാർജിക്കും. ടോപ് സ്പീഡ് 260 kph. ₨2,27,51,000 ആണ് എക്സ്‌ഷോറൂം വില. ഇതോടെ ഒരേ കയീനിന്റെ തന്നെ വ്യത്യസ്ത ഡ്രൈവിങ് ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇലക്ട്രിക് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. പെട്രോൾ കയേൻ തുടരും പോർഷെയുടെ ‘പെർഫോമൻസ് ഡിഎൻഎ’ ഇലക്ട്രിക് വാഹനമെന്ന നിലയിൽ മാത്രം കയേൻ ഇലക്ട്രിക്കിനെ അവതരിപ്പിക്കാനല്ല പോർഷെയുടെ ശ്രമം. കയേൻ മോഡലിന്റെ ദൈനംദിന ഉപയോഗക്ഷമത നിലനിർത്തുന്നതിനൊപ്പം പോർഷെയുടെ പെർഫോമൻസ്, എൻജിനീയറിങ്, ഡ്രൈവിങ് അനുഭവം എന്നിവയും പുതിയ മോഡലിന്റെ പ്രധാന ഘടകങ്ങളാണെന്ന് കമ്പനി പറയുന്നു.


Sports ⏭️

Back to top button