NEWS

റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തുനിന്ന് പുതിയ വിമാന സർവീസുകൾ


തിരുവനന്തപുരം∙ റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തുനിന്നു പുതിയ വിമാന സർവീസുകൾ തുടങ്ങുന്നു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ ബുക്കിങ് തുടങ്ങി.സൗദി അറേബ്യയിലേക്കു നേരിട്ടുള്ള വിമാന സർവീസുകൾ വേണമെന്ന യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം ഇതോടെ യാഥാർഥ്യമാകും. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയിരിക്കും സർവീസ്. ദമാമിലേക്ക് ദിവസേനയുള്ള സർവീസിനു പുറമെയാണ് റിയാദ് സർവീസ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് ഈ സർവീസ് പ്രയോജനപ്പെടും. ബഹ്റൈനിലേക്ക് വ്യാഴം, ശനി ദിവസങ്ങളിലാണ് പുതിയ സർവീസ്. ഗൾഫ് എയർ ഈ റൂട്ടിൽ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്.  


Fashion ⏭️

Back to top button