NEWS

കൂട്ടാറ്റിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി വാൻ മറിഞ്ഞ് 13 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം


നെടുംകണ്ടം • കൂട്ടാറ്റിൽ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി വാൻ മറിഞ്ഞ് ഡ്രൈവറുൾപ്പെടെ 13 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം . തമിഴിനാട് തിരുവണ്ണാമലയിൽ നിന്നും മൂന്നാറിലേയ്ക്ക് പോകുകുയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം കൂട്ടാറിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിയികയായിരുന്നു.  സാരമായി പരുക്കേറ്റ നാലു പേരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് പ്രാഥമീക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. അപകടത്തെ തുടർന്ന് കൂട്ടാർ -കമ്പംമെട്ട് റോഡിൽ ഏറെ നേരം  ഗതാഗതം തടസപ്പെട്ടു.


Fashion ⏭️

Back to top button