അല്പം കടലമാവ് മാത്രം മതി, മുഖകാന്തി വർദ്ധിക്കാൻ ഇതിലും മികച്ച വഴി വേറെയില്ല; ഒരാഴ്ചക്കുള്ളിൽ ഫലമറിയാം

കടലമാവ്
മുഖകാന്തി വർദ്ധിപ്പിക്കുന്നതിനായി മാർക്കറ്റിൽ ഇന്ന് ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഗുണമേന്മയ്ക്കനുസരിച്ച് ഇവയുടെ വിലയും വർദ്ധിക്കുന്നു. എന്നാൽ, എത്രയൊക്കെ വില നൽകി വാങ്ങിയാലും പല ഉൽപ്പന്നങ്ങൾ ആഗ്രഹിച്ച ഫലം നൽകാറില്ല. പാർശ്വഫലങ്ങൾ ഉണ്ടാക്കിയെന്നും വരാം. എന്നാൽ, ഈ പ്രശ്നങ്ങളും പണച്ചെലവുമില്ലാതെ മുഖകാന്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ധാരാളം വഴികൾ നമുക്ക് മുന്നിലുണ്ട്. ശരീരത്തിന് പുറത്തു നൽകുന്ന മരുന്നുകളെക്കാൾ എപ്പോഴും പ്രയോജനപ്പെടുന്നത് നാം കഴിക്കുന്ന ആഹാരമാണ്.
വാഴപ്പഴം ദിവസവും കഴിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. മലബന്ധം ഉള്ളവർ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ വാഴപ്പഴം മുഖകാന്തി വർദ്ധിപ്പിക്കുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
എല്ലാ ദിവസവും വെറും വയറ്റിലും കിടക്കുന്നതിനു മുൻപും കുക്കുമ്പർ കഴിക്കുന്നത് ശീലമാക്കുന്നതും ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്.
വെള്ളത്തിലിട്ട് കുതിർത്ത ഉണക്കമുന്തിരി, ബദാം, അണ്ടിപ്പരിപ്പ് എന്നിവ എല്ലാ ദിവസവും വെറും വയറ്റിൽ കഴിക്കുന്നതും മുഖകാന്തി വർദ്ധിപ്പിക്കാനും ക്ഷീണവും മുടികൊഴിച്ചിലും കുറയ്ക്കാനും സഹായിക്കുന്നു.
ഇതിനെല്ലാം പുറമെ എല്ലാ ദിവസവും കടലമാവ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് കരിവാളിപ്പ് മാറി ചർമ്മം ഗ്ലാസ് തിളങ്ങാൻ സഹായിക്കുന്നു.
നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനം വെള്ളമാണ്. ഒരുവിധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെയെല്ലാം അകറ്റിനിർത്താൻ നന്നായി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു. നിർജലീകരണം ഒഴിവാക്കി ജലാംശം നിലനിർത്തുന്നതുകൊണ്ടുതന്നെ ചർമ്മം എപ്പോഴും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും കാണപ്പെടുന്നു.
ഇക്കാര്യങ്ങൾ എല്ലാദിവസവും മുടങ്ങാതെ ശീലമാക്കിയാൽ ഒരാഴ്ചയ്ക്കുള്ളിൽ ഫലം കണ്ടുതുടങ്ങും.
Health ⏭️




