NEWS

‘പ്രിയദർശിനി യാത്ര’ലൂടെ ലാഭിക്കുന്ന തുക സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിന് നൽകി മൂന്ന് ‘പ്രിയദർശിനി’മാർ


വിതുര ∙ ജോലി കഴിഞ്ഞു വൈകിയെത്തുന്ന തോട്ടം തൊഴിലാളികളായ രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പൊന്മുടി ഗവ: യുപിഎസ് തുടക്കമിട്ട സായാഹ്ന ഭക്ഷണ പദ്ധതിയ്ക്ക് കൈത്താങ്ങായി മൂന്ന് ‘പ്രിയദർശിനി’മാർ. അധ്യാപകരായ പി.നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നിവർ ‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതിയിലൂടെ ലാഭിക്കുന്ന തുക സായാഹ്ന ഭക്ഷണ പദ്ധതിയിലേക്ക് നൽകി. തോട്ടം തൊഴിലാളികളായ രക്ഷിതാക്കൾ വൈകി വീട്ടിലെത്തുന്ന സാഹചര്യം ഉള്ളിതാൻ കുട്ടികൾക്ക് കൃത്യ സമയത്ത് ഭക്ഷണം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മൂന്ന് വർഷം മുൻ സായാഹ്ന ഭക്ഷണ പദ്ധതി കൊണ്ടു വന്നത്. സ്പോൺസർമാരുടെ സഹായം കൂടി തേടിയായിരുന്നു പദ്ധതി. അപ്പോഴും ഭക്ഷണ പദ്ധതിയിലെ പോഷകാഹാരം ഉറപ്പാക്കാൻ കൂടുതൽ തുക വേണ്ടി വന്നു. പിന്നാലെ ദൗത്യം ‘പ്രിയദർശിനി’മാർ ഏറ്റെടുത്തത്. 


Fashion ⏭️

Back to top button