NEWS
കാഴ്ച്ചകളാസ്വദിച്ച് ജോലി ചെയ്യാം! സൂര്യനെല്ലിയിലും ഗവിയിലും വർക്കേഷൻ സൗകര്യം; 2 പേർക്ക് ഭക്ഷണം, ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ 14,000 രൂപ

രാജകുമാരി ∙ ഓഫിസിലെ തിരക്കുകളിൽനിന്നു മാറി ആനയിറങ്കൽ ഡാമിന്റെയും സമീപപ്രദേശങ്ങളിലെ തേയിലക്കുന്നുകളുടെയും നയനമനോഹരമായ കാഴ്ച്ചകളാസ്വദിച്ചു ജോലി ചെയ്യാൻ സൂര്യനെല്ലിയിൽ സൗകര്യമാെരുക്കി കേരള വനം വികസന കോർപറേഷൻ. പ്രകൃതിയോടും യാത്രകളോടുമുള്ള ആളുകളുടെ താൽപര്യം കണക്കിലെടുത്ത് കെഎഫ്ഡിസി പുതുതായി ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം പദ്ധതിയുടെ ഭാഗമായാണു സൂര്യനെല്ലിയിലെ ആനയിറങ്കൽ ക്യാംപിൽ വർക്കേഷൻ സൗകര്യമാെരുക്കിയിരിക്കുന്നത്.സൂര്യനെല്ലി കൂടാതെ പത്തനംതിട്ട ജില്ലയിലെ ഗവിയിലാണു കെഎഫ്ഡിസിയുടെ വർക്കേഷൻ സൗകര്യമുള്ളത്. 4 പകലും 3 രാത്രിയും ദൈർഘ്യമുള്ള പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. 2 പേർക്ക് ഭക്ഷണം, ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ 14,000 രൂപയാണ് ഇൗടാക്കുന്നത്.
Fashion ⏭️




