NEWS
കുഞ്ഞുങ്ങൾക്കായി ‘വലിയ’ കരുതൽ; ബേബി ഫുഡ് പരസ്യത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ കർശന നടപടി

മുംബൈ ∙ ബേബി ഫുഡിന്റെ (കുഞ്ഞുങ്ങൾക്കു നൽകുന്ന ഭക്ഷണം) പരസ്യങ്ങളിൽ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ആശുപത്രികൾ, സെമിനാറുകൾ, സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ കുഞ്ഞുങ്ങളുടെ ഭക്ഷണവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രചാരണങ്ങളും പരസ്യങ്ങളും നിരീക്ഷണവിധേയമാക്കുമെന്നും എഫ്ഡിഎ അധികൃതർ വ്യക്തമാക്കി.സമൂഹമാധ്യമങ്ങൾ, ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, മെസേജിങ് ആപ്പുകൾ എന്നിവ വഴിയുള്ള പരസ്യങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഇൻഫന്റ് ന്യൂട്രീഷൻ റഗുലേഷൻ 2020, ഇൻഫന്റ് മിൽക് സബ്സ്റ്റിറ്റ്യൂട്ട്സ് ആക്ട് 1992 എന്നിവ പ്രകാരം ഉൽപന്നങ്ങളുടെ സൗജന്യ സാംപിളുകൾ, സമ്മാനങ്ങൾ, കൂപ്പണുകൾ, കാഷ്ബാക്ക് തുടങ്ങിയ പ്രമോഷൻ രീതികൾ അനുവദിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
Fashion ⏭️




