NEWS

ചെങ്കോട്ട–പുനലൂർ റൂട്ടിൽ മെമു സർവീസ് ട്രയൽ റൺ വൈകുന്നതിൽ യാത്രക്കാർക്ക് ആശങ്ക


പുനലൂർ ∙ ചെങ്കോട്ട–പുനലൂർ റൂട്ടിൽ മെമു സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ട്രയൽ റൺ വൈകുന്നതിൽ യാത്രക്കാർക്ക് ആശങ്ക. ഇതിനുള്ള പ്രപ്പോസൽ റെയിൽവേ മന്ത്രാലയത്തിൽ സമർപ്പിച്ചുണ്ടെന്നാണ് വർഷങ്ങളായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത് . കഴിഞ്ഞ മാസം 24 ന് പുനലൂരിൽ ചേർന്ന അവലോകന യോഗത്തിലും ഇക്കാര്യം ആവർത്തിച്ചു. അന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി, മധുര ഡിവിഷനൽ റെയിൽവേ മാനേജർ ഓംപ്രകാശ് മീന, ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ രാജേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ യോഗത്തിലും ട്രയൽ റൺ ഉടൻ നടത്തുമെന്നാണ് പറഞ്ഞിരുന്നത്. ഭഗവതിപുരം–പുനലൂർ ഗാട്ട് സെക്‌ഷനിൽ ഉൾപ്പെട്ട ഈ ഭാഗം വഴി നിലവിൽ 22 എൽഎഫ്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) ബോഗികളുള്ള തിരുവനന്തപുരം–താംബരം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. നാലര വർഷം മുൻപാണ് കൊല്ലത്തു നിന്ന് പുനലൂരിലേക്ക് മെമു സർവീസ് ആരംഭിച്ചത്.


Fashion ⏭️

Back to top button