NEWS
‘ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നത്?’: ചോദ്യവുമായി ജനീഷ്

തൃശൂർ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന് മന്ത്രി ഒ.ജെ.ജനീഷ്. തലസ്ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്, കേന്ദ്രത്തിനെതിരെയാണ്. അതിനു നേരെ എന്തിനാണ് എസ്എഫ്ഐ ബീയർ കുപ്പി എറിയുന്നത്? യൂത്ത് കോൺഗ്രസിന്റെ മാർച്ചിന്റെ പിൻനിരയിലേക്കാണ് കല്ലെറിഞ്ഞത്. യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ വാഹനം എടുക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ വീണ്ടും കല്ലെറിഞ്ഞതായും ജനീഷ് പറഞ്ഞു.യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്ഥാനത്ത് ഇന്നലെ രാത്രി വൻ സംഘർഷമാണ് ഉണ്ടായത്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനു സമീപത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ നഗരം യുദ്ധക്കളമായി. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകരെ പിരിച്ചുവിടാനും സംഘർഷാവസ്ഥ ഒഴിവാക്കാനും പൊലീസിനായില്ല. തുടർന്ന് ഹോസ്റ്റലിന് ഉള്ളിലേക്കു കയറിയ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കും വിദ്യാർഥികൾക്കും പരുക്കേറ്റു.
Fashion ⏭️




