BUSINESS

പുതിയ ജോലിക്ക് കയറുന്നവര്‍ക്ക് 15000 രൂപ ബോണസ്; 1 ലക്ഷം വരെ ശമ്പളമുള്ളവര്‍ക്ക് ബാധകം, കേന്ദ്ര സര്‍ക്കാര്‍ പദ്ധതി


PM-VBRY Benefits: ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് കൈത്താങ്ങായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ ബോണസ് പദ്ധതി. പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളമുള്ള പുതിയ ജീവനക്കാര്‍ക്ക് 15,000 രൂപ വരെ നേരിട്ട് അക്കൗണ്ടിലെത്തുന്നതാണ് ഈ പദ്ധതി. ലക്ഷക്കണക്കിന് മലയാളി ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്കും, സാമ്പത്തിക ഭദ്രതയ്ക്കും പുതിയ പ്രതീക്ഷ നല്‍കുന്നതാണ് പ്രധാന്‍ മന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന (PM-VBRY) എന്ന പദ്ധതി.പദ്ധതിയുടെ ലക്ഷ്യംശമ്പളമുള്ള തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് ആദ്യമായി ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് തൊഴില്‍പരമായ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് പ്രധാന ലക്ഷ്യം. 2025 ഓഗസ്റ്റ് 1 മുതല്‍ 2027 ജൂലൈ 31 വരെ (രണ്ടു വര്‍ഷം) ആണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. 99,446 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. അര്‍ഹര്‍ക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ലഭ്യമാക്കും.പദ്ധതിയുടെ രണ്ട് ഭാഗങ്ങള്‍ഈ പദ്ധതിക്ക് പ്രധാനമായും 2 ഭാഗങ്ങളാണുള്ളത്. പാര്‍ട്ട് എ ജീവനക്കാര്‍ക്കുള്ളതാണ്. ആദ്യമായി ജോലിക്ക് കയറുന്ന, പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളമുള്ളവര്‍ക്ക് പരമാവധി 15,000 രൂപ ഒറ്റത്തവണ ആനുകൂല്യമായി ഇവിടെ ലഭിക്കും. ഇത് 7,500 രൂപ വീതമുള്ള രണ്ട് തവണകളായാകും നല്‍കുക.ആദ്യ ഗഡു 6 മാസത്തെ സേവനത്തിന് ശേഷവും, രണ്ടാമത്തെ ഗഡു 12 മാസത്തിന് ശേഷവും സാമ്പത്തിക സാക്ഷരതാ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷവുമാകും കിട്ടുക. ഈ തുകയുടെ ഒരു ഭാഗം സേവിംഗ്‌സ് ആയി മാറ്റുകയും പിന്നീട് പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യും.പാര്‍ട്ട് ബി തൊഴിലുടമകള്‍ക്കുള്ളതാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോല്‍ല്‍സാഹനം നല്‍കാനാണിത്. ഉല്‍പ്പാദന മേഖലയിലുള്ളവര്‍ക്ക് 4 വര്‍ഷത്തേക്കും, മറ്റുള്ളവര്‍ക്ക് 2 വര്‍ഷത്തേക്കും ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 6 മാസമെങ്കിലും നിലനിര്‍ത്തുന്ന ഓരോ പുതിയ ജീവനക്കാരനും പ്രതിമാസം പരമാവധി 3,000 രൂപ വരെ തൊഴിലുടമയ്ക്ക് ലഭിക്കും.യോഗ്യത ആര്‍ക്കൊക്കെആരാണ് ‘ആദ്യമായി ജോലിക്ക് കയറുന്നവര്‍’ (First-time employee) എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. 01.08.2025-നും 31.07.2027-നും ഇടയില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കുള്ളതാണ് ഈ പദ്ധതി. അതായത് 01.08.2025-ന് മുമ്പ് EPFO-യിലോ, Exempted Trust-ലോ അംഗമായിരിക്കാന്‍ പാടില്ല. 2025 ഓഗസ്റ്റ് മാസമോ, അതിനുശേഷമോ ആദ്യമായി ഇപിഎഫ് വിഹിതം അടച്ചവരായിരിക്കണം ജീവനക്കാര്‍. കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കിയാല്‍; EPFO-യില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യകാല ജീവനക്കാരനായിരിക്കണം. പ്രതിമാസ ശമ്പളം 1,00,000 രൂപയില്‍ താഴെയായിരിക്കണം. ഒരേ സ്ഥാപനത്തില്‍ 6 മാസം ജോലി പൂര്‍ത്തിയാക്കിയിരിക്കണം. യുഎഎന്‍ (UAN) ആക്ടിവേറ്റ് ചെയ്യുകയും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയിലൂടെ (face authentication) സ്ഥിരീകരിക്കുകയും ചെയ്യണം. ഡിബിടി (DBT) സംവിധാനമുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.സാധാരണക്കാരായ മലയാളികള്‍ക്കുള്ള നേട്ടങ്ങള്‍തൊഴിലുടമയ്ക്കുള്ള പ്രോല്‍സാഹനം പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത വര്‍ദ്ധിക്കുന്നുവെന്നതാണ് മലയാളികള്‍ക്ക് പ്രധാന നേട്ടം. ജോലിക്ക് കയറുന്നവര്‍ക്ക് അധിക സാമ്പത്തിക സഹായമായി 15,000 രൂപ വരെ ലഭിക്കുന്നത് വലിയൊരു ആശ്വാസമാണ്.തുകയുടെ ഒരു ഭാഗം സേവിംഗ്‌സ് ആയി മാറുന്നത് ഭാവി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. കേന്ദ്ര പദ്ധതി കേരളത്തിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. EPFO അക്കൗണ്ട് (UAN) ആക്ടിവേറ്റ് ചെയ്ത് നിര്‍ബന്ധമായും, ഫേസ് ഓതന്റിക്കേഷന്‍ വഴി വെരിഫൈ ചെയ്യണം. 6 മാസം ഒരേ കമ്പനിയില്‍ ജോലി ചെയ്താല്‍ മാത്രമേ ആദ്യ ഗഡു ലഭിക്കൂ. രണ്ടാമത്തെ ഗഡു ലഭിക്കാന്‍ സാമ്പത്തിക സാക്ഷരതാ പ്രോഗ്രാം പൂര്‍ത്തിയാക്കണം. 2025 ഓഗസ്റ്റ് 1 മുതല്‍ 2027 ജൂലൈ 31 വരെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങളുടെയും, റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തതയ്ക്ക് നിങ്ങളുടെ കമ്പനി എച്ച്ആര്‍ വകുപ്പുമായോ, അടുത്തുള്ള ഇപിഎഫ്ഒ കേന്ദ്രവുമായി സംസാരിക്കുകയോ ചെയ്യുക.)


Read News

Back to top button