NEWS
നവംബർ 1ന് വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാകും; പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൽപറ്റ ∙ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വയനാടിനെ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ബുധനാഴ്ച മാത്രം 30 ടൺ ഇ-മാലിന്യം ശേഖരിച്ചു. സെപ്റ്റംബർ 29ന് 15 ടൺ ഇ-മാലിന്യമാണ് ശേഖരിച്ചത്. ഇ – മാലിന്യം ഇതുവരെയും നൽകാൻ കഴിയാത്തവർക്ക് വ്യാഴാഴ്ച്ച പനമരം ബ്ലോക്കിൽ എത്തിക്കാവുന്നതാണെന്ന് മന്ത്രി ടി.സിദ്ദീഖ് അറിയിച്ചു.‘ഭൂമി’ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിന്റെ പ്രഖ്യാപനം ഒക്ടോബർ രണ്ടിന് നടത്തും. കൽപറ്റയിൽ 15 ടൺ, മാനന്തവാടിയിൽ അഞ്ച് ടൺ, സുൽത്താൻ ബത്തേരിയിൽ പത്ത് ടൺ എന്നിങ്ങനെയാണ് ബുധനാഴ്ച ഇ-മാലിന്യം ശേഖരിച്ചത്. ജില്ലാഭരണകൂടത്തെയും സർക്കാർ ഓഫിസുകളെയും ഇ-മാലിന്യ മുക്തമാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും നിന്ന് ഇ-മാലിന്യം ശേഖരിക്കും.
Fashion ⏭️




