BUSINESS

ജിയോജിത്തിൽ നേതൃമാറ്റം; സി. ജെ. ജോർജ് എക്‌സിക്യൂട്ടീവ് ചെയർമാൻ ആകും, ജോൺസ് ജോർജ് പുതിയ മാനേജിങ് ഡയറക്ടർ


ഇന്ത്യൻ ഓഹരി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ( Geojit Financial Services). ഈ കമ്പനിയിൽ നിലവിൽ നേതൃമാറ്റം. നടന്നിരിക്കുകയാണ്. കമ്പനിയുടെ പുതിയ എക്‌സിക്യൂട്ടീവ് ചെയർമാനായി നിലവിലെ എംഡി, സി. ജെ. ജോർജിനെയും, മാനേജിങ് ഡയറക്ടറായി നിലവിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജോൺസ് ജോർജിനെയും നിയമിച്ചു. പുതിയ നിയമനം 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 22ന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗമാണ് ഈ സ്ഥാനമാറ്റങ്ങൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്.വിപ്ലവം സൃഷ്ടിച്ച ജിയോജിത്1987ൽ സി. ജെ. ജോർജും രണജിത് കാഞ്ചിലാലും ചേർന്നാണ് ജിയോജിത് സ്ഥാപിക്കുന്നത്. ഇന്റർനെറ്റ് വഴിയും, മൊബൈൽ ഫോൺ ഉപയോ​ഗിച്ചുമുള്ള ട്രേഡിംഗ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത് ജിയോജിത്താണ്. ഇതിനുപുറമെ, സ്വർണം, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിനും തുടക്കം കുറിച്ചത് ഈ കമ്പനിയാണ്. നാൽപതാം വർഷത്തേക്ക് കടക്കുന്ന ജിയോജിത്തിന്റെ വളർച്ചയിലെ അടുത്ത പടിയാണ് ഈ നേതൃമാറ്റമെന്ന് കമ്പനി അറിയിച്ചു. ജോൺസ് ജോർജ് 2013ൽ ഡിജിറ്റൽ മീഡിയ മാനേജരായാണ് ജോൺസ് ജോർജ് ജിയോജിത്തിൽ എത്തിയത്. പിന്നീട്, 2018ൽ ചീഫ് ഡിജിറ്റൽ ഓഫീസറായും, 2021ൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കപ്പെട്ടു. ജിയോജിത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിൽ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം, വിദേശത്തെ ബിസിനസുകളുടെ ചുമതലയും വഹിക്കുന്നുണ്ട്.പ്രവർത്തനം തുടങ്ങി നാല്പതാം വർഷത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഈ നിർണായക ഘട്ടത്തിൽ ജിയോജിത്തിലെ പുതിയ ചുമതല ഏറ്റെടുക്കാൻ സാധിച്ചതിൽ അഭിമാനമുണെന്ന് ജോൺസ് ജോർജ് പറഞ്ഞു. നിക്ഷേപകരുടെ വിശ്വാസവും, അവരുമായുള്ള ആഴത്തിലുള്ള ബന്ധവുമാണ് ജിയോജിത്തിന്റെ കരുത്ത്. വരുംകാലങ്ങളിൽ പുതിയ സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജിയോജിത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് കമ്പനിയുടെ വളർച്ച ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ജിയോജിത്തിനൊപ്പമുള്ള ജോൺസിന് കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അറിവാണുള്ളത്. അടിസ്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് കമ്പനിയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും കമ്പനിയുടെ നേതൃനിരയ്ക്ക് എക്‌സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ പൂർണ്ണ പിന്തുണ നൽകുമെന്നും സി.ജെ. ജോർജ് പറഞ്ഞു.


Read News

Back to top button