BUSINESS

അനുഭവ സമ്പത്തിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധർ പൈ, 2026 ഒക്ടോബർ 1ന് സ്ഥാനമേൽക്കും


കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മഹേഷ് മുരളീധർ പൈ 2026 ഒക്ടോബർ 1ന് ചുമതലയേൽക്കും. ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളമുള്ള പ്രവർത്തനപരിചയവുമായാണ് കൊച്ചി സ്വദേശിയായ അദ്ദേഹം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അമരത്തെത്തുന്നത്.മഹേഷ് മുരളീധർ പൈസ്ട്രാറ്റജി, ഗവേണൻസ്, ട്രഷറി, ഫോറെക്സ്, റീടെയിൽ ബാങ്കിംഗ്, അഗ്രികൾച്ചർ, എം.എസ്.എം.ഇ വായ്പ തുടങ്ങി ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ പ്രാ​ഗത്ഭ്യമുള്ള വ്യക്തിയാണ് മഹേഷ് പൈ. കാനറ ബാങ്കിന്റെ സ്വർണ്ണവായ്പാ വിഭാഗം ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്. കൂടാതെ, ബാങ്കിന്റെ ന്യൂയോർക്കിലെ പ്രവർത്തനങ്ങളുടെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാനറ ബാങ്കിന്റെ ഏറ്റവും വലിയ സോണുകളിലൊന്നിന്റെ തലവനായി പ്രവർത്തിച്ച പൈ, ചീഫ് ജനറൽ മാനേജർ ആയിരിക്കെ ഡിജിറ്റൽ ബാങ്കിംഗ് വിഭാഗത്തിനും നേതൃത്വം നൽകി.ഫിക്സഡ് ഇൻകം മണി മാർക്കറ്റ് ആൻഡ് ഡെറിവേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (FIMMDA), സ്വിഫ്റ്റ് ഇന്ത്യ ഡൊമസ്റ്റിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, കർണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ ബോർഡുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാന്റെ പ്രതികരണംബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളമുള്ള പ്രവർത്തനപരിചയവും, ബിസിനസ് നേതൃപാടവവും തന്ത്രപ്രധാനമായ പദ്ധതികൾ നടപ്പാക്കിയുള്ള അനുഭവസമ്പത്തും സമന്വയിക്കുന്നതാണ് മഹേഷ് പൈയുടെ പ്രത്യേകതയെന്ന് അദ്ദേഹത്തിന്റെ നിയമനത്തെപ്പറ്റി സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് ശക്തിപ്പെടുത്തുന്നതിലും, ഉപഭോക്തൃബന്ധം കൂടുതൽ ദൃഢമാക്കുന്നതിലും, ഡിജിറ്റൽ ബിസിനസ് പരിവർത്തനം വേഗത്തിലാക്കുന്നതിലും മഹേഷ് പൈയുടെ നേതൃത്വം നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ എം.ഡിയുടെ വാക്കുകൾസൗത്ത് ഇന്ത്യൻ ബാങ്കിന് ശക്തമായ ബിസിനസ് ശൃംഖലയും, മികച്ച ബാലൻസ് ഷീറ്റുമാണുള്ളതെന്നും, ഭാവിയിൽ വൻ വളർച്ചാസാധ്യതകൾ മുന്നിലുണ്ടെന്നും മഹേഷ് മുരളീധർ പൈ പറഞ്ഞു. ബാങ്കിന്റെ ബിസിനസുകളെ മുന്നോട്ട് നയിക്കുക, അച്ചടക്കത്തോടെ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുക, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്ക് അനുസൃതമായി ശേഷി ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങളിലായിരിക്കും ശ്രദ്ധ. ബാങ്കിന്റെ സുസ്ഥിരമായ വളർച്ചയും, ഓഹരി ഉടമകൾക്കുള്ള മൂല്യവർധനയും ഉറപ്പാക്കുന്നതിനൊപ്പം പ്രവർത്തനമികവ്, സാങ്കേതിക വിദ്യയിലൂന്നിയ പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Read News

Back to top button