BUSINESS

ഒക്ടോബര്‍ 3 മുതല്‍ റേഷന്‍ വിതരണം, ആറുമാസം വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാകും; സൗജന്യ അരിക്കും ഗോതമ്പിനുമൊപ്പം മണ്ണെണ്ണയും


Civil Supplies Department Kerala: ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ പുതിയ റേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. ആറുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പോടെയാണ് ഇത്തവണത്തെ റേഷന്‍ വിതരണ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍ 3 ശനിയാഴ്ച മുതല്‍ എല്ലാ കാര്‍ഡുടമകള്‍ക്കും അവരവരുടെ വിഹിതം ലഭിച്ചുതുടങ്ങും.ഒക്ടോബര്‍ 1, 2 അവധിമാസത്തിന്റെ ആദ്യ ദിവസങ്ങള്‍ റേഷന്‍ കടകള്‍ക്ക് പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി പ്രമാണിച്ച് ദേശീയ അവധിയാണ്. കഴിഞ്ഞ മാസത്തെ വിതരണത്തിനു ശേഷമുള്ള ബാക്കി സ്റ്റോക്കിന്റെ കണക്കെടുപ്പ്, പുതിയ മാസത്തെ റേഷന്‍ വിഹിതത്തിന്റെ വിവരങ്ങളും, വിവിധ കാര്‍ഡുടമകളുടെ അര്‍ഹതയും ഇ-പോസ് (Electronic Point of Sale) മെഷീനുകളില്‍ രേഖപ്പെടുത്തുന്നതിനും ഒന്നിലെ അവധി വഴിയൊരുക്കും. മാസത്തിന്റെ തുടക്കത്തില്‍ ഇ-പോസ് ക്രമീകരണങ്ങള്‍ നടത്തുന്നതിനായി അവധി അനുവദിക്കണമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബറിലും 3 മുതലായിരുന്നു റേഷന്‍ വിതരണം.ഓരോ കാര്‍ഡിനുമുള്ള റേഷന്‍ വിഹിതംഅന്ത്യോദയ അന്ന യോജന (AAY – മഞ്ഞ കാര്‍ഡ്): 30 കിലോ അരിയും, 2 കിലോ ഗോതമ്പും തികച്ചും സൗജന്യമായി ലഭിക്കും. 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കില്‍ കിട്ടും.മുന്‍ഗണനാ വിഭാഗം (PHH – പിങ്ക് കാര്‍ഡ്): കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. അതേസമയം സ്റ്റോക്കിനനുസരിച്ച് ഗോതമ്പിന് പകരം പാക്കറ്റ് ആട്ട 9 രൂപ നിരക്കിലും നല്‍കും. അധികമായി ഒരു കാര്‍ഡിന് പരമാവധി 3 കിലോ വരെ അരി 26 രൂപ നിരക്കില്‍ കിട്ടും.പൊതു വിഭാഗം സബ്സിഡി (NPS – നീല കാര്‍ഡ്): ഓരോ അംഗത്തിനും 2 കിലോ അരി വീതം 4 രൂപ നിരക്കില്‍ ലഭിക്കും. സ്‌പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് 8.70 രൂപ നിരക്കിലും ലഭിക്കും. കൂടാതെ അധിക വിഹിതമായി 10 കിലോ വരെ അരി 26 രൂപയ്ക്കും, 4 കിലോ വരെ ആട്ട 17 രൂപയ്ക്കും ലഭിക്കും.പൊതു വിഭാഗം (NPNS – വെള്ള കാര്‍ഡ്): ഒരു കാര്‍ഡിന് 4 കിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. സ്‌പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും ലഭിക്കും. അധിക വിഹിതമായി 10 കിലോ വരെ അരി 26 രൂപയ്ക്കും, 4 കിലോ വരെ ആട്ട 17 രൂപയ്ക്കും വാങ്ങാം.ബ്രൗണ്‍ കാര്‍ഡ് (NPI – സ്ഥാപനങ്ങള്‍): 2 കിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. അധിക വിഹിതമായി 10 കിലോ വരെ അരി 26 രൂപയ്ക്കും, 1 കിലോ ആട്ട 17 രൂപയ്ക്കും ലഭിക്കും.ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ വൈദ്യുതി ഉള്ള മഞ്ഞ കാര്‍ഡുകള്‍ക്ക് 1 ലിറ്ററും, പിങ്ക്, നീല, വെള്ള കാര്‍ഡുകള്‍ക്ക് അര ലിറ്ററും മണ്ണെണ്ണ ലഭിക്കും. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് 6 ലിറ്ററാണ് ലഭിക്കുക.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടര്‍ച്ചയായി ആറുമാസം റേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടും. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ നിയമം കൂടുതല്‍ ശക്തമാകും. ഇ-കെവൈസി (e-KYC) അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിട്ടുള്ളതിനാല്‍, ഇതുവരെ പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ ഇതകൂടി ശ്രദ്ധിക്കണം. അധികമായി ലഭിക്കുന്ന അരി, ആട്ട, ഗോതമ്പ് വിഹിതങ്ങള്‍ അതാത് താലൂക്കുകളിലെയും, കടകളിലെയും സ്റ്റോക്കിന് വിധേയമായിരിക്കും. ഒക്ടോബര്‍ 1, 2 തീയതികളില്‍ കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മൂന്നാം തീയതിയോ, അതിനുശേഷമോ മാത്രം റേഷന്‍ കടകളില്‍ പോവുക.


Read News

Back to top button