BUSINESS

അംബാനിക്കും അദാനിക്കും അലുമിനിയം വിപണിയിലേക്ക് സ്വാഗതം; പുതിയ പടയൊരുക്കവുമായി വേദാന്തയുടെ അനില്‍ അഗര്‍വാള്‍


Mukesh Ambani- Gautam Adani Aluminium Entry: ഇന്ത്യയിലെ അലുമിനിയം വ്യവസായ രംഗത്തേക്ക് ചുവടുവെക്കുന്ന ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയെയും, ഗൗതം അദാനിയെയും സ്വാഗതം ചെയ്ത് വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. വമ്പന്മാരുടെ വരവ് വിപണിയില്‍ വലിയ മത്സരമുണ്ടാക്കുമെങ്കിലും, അത് വ്യവസായത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. പുതിയ എതിരാളികളെ നേരിടാന്‍ 25 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപമാണ് വേദാന്ത പ്ലാന്‍ ചെയ്യുന്നത്. സ്വന്തം ബിസിനസിലുള്ള ദീര്‍ഘവീക്ഷണവും, ആത്മവിശ്വാസവുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.അഗര്‍വാള്‍ പറഞ്ഞതെന്ത്ഇന്ത്യയുടെ അലുമിനിയം വ്യവസായ രംഗത്തേക്ക് അദാനി ഗ്രൂപ്പിനെയും, റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയും (അംബാനി) സ്വാഗതം ചെയ്യുകയാണ് വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ കമ്പനികളുടെ കടന്നുവരവ് ഈ മേഖലയിലെ മത്സരം വര്‍ദ്ധിപ്പിക്കുമെന്നും, അത് വ്യവസായത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കി.വന്‍കിട ഗ്രൂപ്പുകള്‍ കടന്നുവരവന്നതോടെ കമ്പനി (വേദാന്ത) കൂടുതല്‍ ഉല്‍പ്പാദനക്ഷമവും, ചെലവുകള്‍ ചുരുക്കി പ്രവര്‍ത്തിക്കുന്നതുമായി മാറും. ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ അതിജീവിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.നിലവിലെ കുത്തകകള്‍ക്ക് മാറ്റം വരുംഇന്ത്യയിലെ അലുമിനിയം ഉല്‍പ്പാദനം നിലവില്‍ വേദാന്ത, ഹിന്‍ഡാല്‍കോ എന്നീ രണ്ട് കമ്പനികളുടെയും, ഒപ്പം പൊതുമേഖലാ സ്ഥാപനമായ നാല്‍കോയുടെയും (Nalco) നിയന്ത്രണത്തിലാണ്. രാജ്യത്തെ 90% അലുമിനിയം ഉല്‍പ്പാദനശേഷിയും വേദാന്തയുടെയും ഹിന്‍ഡാല്‍കോയുടെയും കൈകളിലാണ്. പുതിയ കമ്പനികള്‍ വരുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും. അദാനിയെയും, അംബാനിയെയും പോലുള്ള വന്‍കിടക്കാര്‍ വരുമ്പോള്‍ ഭാവിയില്‍ ഈ മേഖലയില്‍ കമ്പനികള്‍ തമ്മിലുള്ള ലയനങ്ങള്‍ക്കും, ഏറ്റെടുക്കലുകള്‍ക്കും വലിയ സാധ്യതയുണ്ടെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.വേദാന്തയുടെ ഭാവി പദ്ധതികളും വന്‍ നിക്ഷേപവുംപുതിയ എതിരാളികള്‍ വരുന്നെങ്കിലും വേദാന്ത സ്വന്തം ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി അതിവേഗം മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ അലുമിനിയം, എണ്ണ, പ്രകൃതിവാതകം, സിങ്ക്, സ്റ്റീല്‍, വൈദ്യുതി തുടങ്ങിയ വിവിധ ബിസിനസുകളിലായി 25 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപം വേദാന്ത നടത്താന്‍ പദ്ധതിയിടുന്നു. അലുമിനിയം ഉല്‍പ്പാദന ശേഷി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6 ദശലക്ഷം ടണ്ണായും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ 10 ദശലക്ഷം ടണ്ണായും ഉയര്‍ത്താനാണ് വേദാന്ത ലക്ഷ്യം വയ്ക്കുന്നത്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദാനി എന്റര്‍പ്രൈസസ് യു.എ.ഇ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ റിസോഴ്സ് ഹോള്‍ഡിങ്ങുമായി (IRH) ചേര്‍ന്ന് ഒഡീഷയില്‍ 11.5 ബില്യണ്‍ ഡോളറിന്റെ സംയോജിത അലുമിനിയം പ്രോജക്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒഡീഷയിലെ കര്‍ളപത് (Karlapat) ബോക്‌സൈറ്റ് ബ്ലോക്കിനായുള്ള ടെന്‍ഡര്‍ രേഖകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത് അംബാനിയുടെ അലുമിനിയം മേഖലയിലേക്കുള്ള പ്രവേശന സൂചനയായി കണക്കാക്കുന്നു. ഫോക്‌സ്‌കോണുമായി ചേര്‍ന്ന് മുമ്പ്് പ്രഖ്യാപിച്ചിരുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണ മേഖലയിലേക്ക് തല്‍ക്കാലം കടക്കാന്‍ വേദാന്തയ്ക്ക് പദ്ധതിയല്ലെന്ന് അഗര്‍വാള്‍ വ്യക്തമാക്കി. നിലവിലുള്ള ബിസിനസുകള്‍ വിപുലീകരിക്കുന്നതിനാകും മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്വന്തം വരുമാനത്തില്‍ നിന്നും കടമെടുത്തും നടത്തുമെങ്കിലും, മാതൃകമ്പനിയുടെ മൊത്തം കടബാധ്യത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Read News

Back to top button