NEWS

സംസ്ഥാനത്ത് ഇന്നും രാത്രി 12 മണി വരെ വൈദ്യുതി നിയന്ത്രണം,​ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതയിൽ കുറവ്

വൈദ്യുതി നിയന്ത്രണം ചിത്രം: കേരളകൗമുദി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് കെഎസ്‌ഇബി അറിയിച്ചു. ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യത കുറവ് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്. പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമായ സാഹചര്യമുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നത്.

6.45മുതൽ രാത്രി 12 മണിവരെയുള്ള സമയത്താകും നിയന്ത്രണം വേണ്ടിവരിക. എന്നാൽ പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുന്നപക്ഷംനിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. എൽനിനോ പ്രതിഭാസത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ മഴക്കുറവും അന്തരീക്ഷ താപനിലയിലെ വർദ്ധനവും കാരണം വൈദ്യുതി ഉപഭോഗം കൂടി. ഇത്‌ മുൻകാലങ്ങളിലേതിനെക്കാൾ സെപ്‌തംബർ മാസത്തിൽ 1200 മെഗാവാട്ട് വരെ ഡിമാൻഡ് വർദ്ധിപ്പിച്ചു. മഴ ശക്തമല്ലാത്തതിനാൽ വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവ് കാണുന്നില്ലാത്തതും പ്രശ്‌നമുണ്ട്.

Read News ⏭️

Back to top button