NEWS

ഡൽഹിയിൽ കെട്ടിടം തകർന്നു വീണ് മലയാളി മരിച്ചു; നാലുപേർ ഗുരുതരാവസ്ഥയിൽ


ന്യൂഡൽഹി ∙ ഡൽഹി ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. താഹിർപുരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇന്ന് 4:30-ഓടെയാണ് അപകടമുണ്ടായത്. തകർന്നുവീണ കെട്ടിടത്തിനടിയിൽപ്പെട്ട സതീശനെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സതീശന്റെ മൃതദേഹം നിലവിൽ ദിൽഷാദ് ഗാർഡനിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റ മറ്റ് നാലുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


Fashion ⏭️

Back to top button