SPORTS

വിവാഹ വാഗ്ദാനം നൽകി പീഡനം, ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; ജാമ്യം ലഭിച്ചതിനു പിന്നാലെ ഇന്ത്യൻ യുവ താരത്തിന് അവസരം!


കൊൽക്കത്ത∙ പീഡനക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ഇന്ത്യൻ യുവതാരം അഭിഷേക് പൊറേലിനെ അസമിനെതിരായ സന്നാഹ മത്സരത്തിനുള്ള ബംഗാൾ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. യുവതി നൽകി പീഡന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം കിട്ടി ജയിൽ വിട്ടതിനു പിന്നാലെയാണ് താരത്തെ ബംഗാൾ ക്രിക്കറ്റ് ബോർഡ് സീനിയർ ടീമിലേക്കു പരിഗണിച്ചത്. രഞ്ജി ട്രോഫി സീസണിനു മുന്നോടിയായുള്ള തയാറെടുപ്പുകളുടെ ഭാഗമായിട്ടാണ് ബംഗാൾ സന്നാഹ മത്സരങ്ങൾ കളിക്കുന്നത്.ഒരു മാസത്തിലേറെ ജയിലിൽ കിടന്ന അഭിഷേകിന് സെപ്റ്റംബർ 18നാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഡിവൈസുകൾ പരിശോധിക്കണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു. ഇതേ കേസിൽ അഭിഷേകിന്റെ ഒരു സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 2026 ഐപിഎലിലാണ് അഭിഷേക് അവസാനം കളിച്ചത്. ഡൽഹി ക്യാപിറ്റൽസ് താരമായ അഭിഷേക് നാല് മത്സരങ്ങളിലാണ് കഴിഞ്ഞ സീസണില്‍ ഇറങ്ങിയത്. കഴിഞ്ഞ നാല് ഐപിഎലുകളിൽ ഡൽഹിയിൽ തുടർന്ന അഭിഷേക് നാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.


Auto ⏭️

Back to top button