SPORTS

വൈഭവ് സൂര്യവംശിയോട് അസൂയയുണ്ടോ? താരതമ്യത്തിനു പോലും സാധ്യതയില്ലെന്ന് യുവ ഇന്ത്യൻ താരം


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയുമായി മത്സരിക്കാനില്ലെന്ന് യുവ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ. വൈഭവുമായി തന്നെ താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹത്തോട് ഒരു തരത്തിലുള്ള അസൂയയുമില്ലെന്നും ധ്രുവ് ജുറേൽ ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിൽ വൈഭവ് സൂര്യവംശിയും ധ്രുവ് ജുറേലും സഹ താരങ്ങളാണ്. 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, ഒറ്റ സീസൺ കൊണ്ടു തന്നെ ടീമിന്റെ വിശ്വസ്തനായിക്കഴിഞ്ഞു.‘‘ആ കുട്ടിയുടെ കളി ഞങ്ങൾ അദ്ഭുതത്തോടെയാണു കാണുന്നത്. ഞങ്ങൾ ബാറ്റർമാരുടെ ജോലി അവൻ കുറച്ചുകൂടി എളുപ്പത്തിലാക്കുന്നു. പവർപ്ലേ ഓവറുകളിൽ വൈഭവ് തുടർച്ചയായി അടിച്ചുകൊണ്ടിരിക്കുകയാണ്. അത് കാണുമ്പോൾ അവസരം ലഭിച്ചിരുന്നെങ്കില്‍ നമുക്കും അങ്ങനെ അടിക്കാമായിരുന്നെന്നു തോന്നും.’’– ധ്രുവ് ജുറേൽ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കായി ജപ്പാനിലാണ് വൈഭവ് ഇപ്പോഴുള്ളത്. സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണർമാരായി കളിക്കുന്നതിനാൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ വൈഭവിന് ബഞ്ചിലായിരുന്നു. ഏഷ്യൻ ഗെയിംസിലും സഞ്ജു– അഭിഷേക് കോംബോ തന്നെ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങാനാണു സാധ്യത.


Auto ⏭️

Back to top button