NEWS
ജോലിക്കിടെ പ്രവാസി ജീവനക്കാരന് നേരെ പണം എറിഞ്ഞു; നടപടിയുമായി ഒമാൻ പൊലീസ്, വിഡിയോ വൈറൽ

മസ്കത്ത്∙ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച, ജീവനക്കാര്‍ക്ക് നേരെ പണം എറിയുന്ന ദൃശ്യങ്ങളില്‍ നിയമനടപടി ആരംഭിച്ച് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). ജോലിക്കിടെ ഒരു പ്രവാസി ജീവനക്കാരന് നേരെ പണം എറിയുന്നതാണ് ആദ്യ വിഡിയോയില്‍.സമാനമായ രീതിയില്‍ വനിതാ ജീവനക്കാരിക്ക് നേരെ മറ്റൊരു പ്രവാസി പണം എറിയുന്നതാണ് രണ്ടാമത്തെ വിഡിയോയില്‍ കാണുന്നത്. വനിതാ ജീവനക്കാരി ഉള്‍പ്പെട്ട രണ്ടാമത്തെ വിഡിയോ ബോധവത്കരണത്തിനായി തയാറാക്കിയ രംഗമായിരുന്നുവെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് RoyalOmanPolice എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)
Fashion ⏭️




