ഇതുകഴിച്ചാൽ ബിപിയും കൊളസ്ട്രോളും പമ്പകടക്കും: ചോറിനും കഞ്ഞിക്കുമൊപ്പം ഒരു വെറൈറ്റി ഇല തോരൻ

പ്രതീകാത്മക ചിത്രം
ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഫലമാണ് മൾബെറി. രോഗപ്രതിരോധ ശേഷി, ദഹനം, കണ്ണിന്റെ ആരോഗ്യം, ചർമ്മം, മുടി എന്നിവയുടെ സംരക്ഷണത്തിന് ഇത് മികച്ചതാണ്. മൾബെറി എല്ലാവരും കഴിക്കുമെങ്കിലും ഇതിന്റെ ഇല ഭക്ഷ്യയോഗ്യമാണെന്ന് അറിയാത്തവരാകും ഭൂരിഭാഗം പേരും. ഫലത്തെപോലെ തന്നെ ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ് മൾബെറിയുടെ ഇലയും. ഇത്തരത്തിൽ ആരോഗ്യകരമായ ഒരു വിഭവമാണ് മൾബെറി ഇല തോരൻ. ഒപ്പം ഏറെ രുചികരവും. ചോറിനും കഞ്ഞിക്കുമൊപ്പം കഴിക്കാൻ ഏറ്റവും മികച്ചതാണ് ഇത്. ഏങ്ങനെയാണ് മൾബെറി ഇല തോരൻ തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മൾബെറിയുടെ ഇളം ഇലകൾ
തേങ്ങ
കാന്താരിമുളക്
ചെറിയ ഉള്ളി
മഞ്ഞൾപ്പൊടി
കടുക്
ഉഴുന്നുപരിപ്പ്
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്നവിധം
ആദ്യം ഒരു ചീനച്ചട്ടിയിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ കടുകും ഉഴുന്നുപരിപ്പും ഇട്ടുകൊടുക്കാം. ഇത് പൊട്ടിയതിന് ശേഷം ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന മൾബെറി ഇല ചേർത്ത് നന്നായി ഇളക്കണം. ഇതിന്റെ പച്ചമണം മാറികഴിഞ്ഞാൽ തേങ്ങ, ചെറിയ ഉള്ളി, കാന്താരി മുളക്, അൽപ്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിക്സിയിൽ സാധാരണ തോരന് അരക്കുന്ന രീതിയിൽ അരച്ചെടുത്ത് മൾബെറി ഇലയിലേയ്ക്ക് ചേർത്തുകൊടുക്കണം. ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുത്ത് നന്നായി ഇളക്കിയോജിപ്പിച്ച ശേഷം അഞ്ചുമിനിറ്റ് വരെ മൂടിവച്ച് വേവിക്കാം. ഇനി അടപ്പ് തുറന്ന് വെള്ളം വറ്റി തോരന്റെ പരുവമാകുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കണം. സ്വാദിഷ്ടമായ മൾബെറി ഇല തോരൻ തയ്യാർ.
English Summary
The article highlights the significant health benefits of mulberry fruit and, notably, its leaves, which are also edible and promote immunity, digestion, and overall well-being. It details a recipe for preparing a nutritious and delicious Mulberry Leaf Thoran. This traditional side dish, made from tender mulberry leaves, grated coconut, and spices, is presented as an ideal accompaniment for rice or porridge.
RELATED TOPICS: MULBERRY LEAVES RECIPE, MULBERRY LEAVES THORAN, COOKING RECIPE, FOOD
News ⏭️




