ഒരു തൈ മതി കൈനിറയെ സമ്പാദിക്കാം; കിലോയ്ക്ക് 700 രൂപ വരെ, വിദേശത്തും നല്ല ഡിമാൻഡ്

പ്രതീകാത്മകചിത്രം
‘കറുത്ത പൊന്ന്’ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന കുരുമുളക് കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിന്റെ ഭാഗമാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവായ കുരുമുളകിന് വിദേശത്ത് വരെ ആവശ്യക്കാർ ഏറെയാണ്. കൃത്യമായ പരിചരണവും അനുയോജ്യമായ കാലാവസ്ഥയും മണ്ണും ലഭിച്ചാൽ വീട്ടുവളപ്പിൽ തന്നെ കുരുമുളക് കൃഷി ചെയ്യാം. പന്നിയൂർ, കരിമുണ്ട, ശുഭകര തുടങ്ങിയ മികച്ച കുരുമുളക് ഇനങ്ങൾ കൃഷിക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ചകിരിച്ചോറും ചാണകപ്പൊടിയും ചേർന്ന മണ്ണ് നടീലിന് അനുയോജ്യമാണ്. മണ്ണ് നല്ല വായുസഞ്ചാരമുള്ളതും ഇളക്കമുള്ളതുമാകണം. കുഴിയെടുത്ത് അതിൽ തൈ നടണം. തൈയുടെ ചുവട്ടിൽ സ്യൂഡോമോണസ് വിതറുന്നത് വേരുകൾക്ക് നല്ലതാണ്. തൈ നട്ട് ആദ്യത്തെ മൂന്നുമാസത്തിൽ വളങ്ങൾ ഒന്നും നൽകേണ്ടതില്ല. മൂന്നുമാസത്തിന് ശേഷം ചാണകപ്പൊടിയും കമ്പോസ്റ്റും ഇടയ്ക്കിടെ നൽകണം. മണ്ണിൽ വായുസഞ്ചാരം ഉറപ്പാക്കുക. വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
കീടങ്ങളെ അകറ്റാൻ ജൈവ കീടനാശിനികൾ ഉപയോഗിക്കാം. കുരുമുളക് വള്ളികൾ പടർന്നു കയറാൻ മരങ്ങളോ (മുരിക്ക്, കമുക് തുടങ്ങിയവ) കോൺക്രീറ്റ് അല്ലെങ്കിൽ പിവിസി തൂണുകളോ താങ്ങിനായി വേണം. ഏകദേശം രണ്ട് മീറ്റർ അകലത്തിൽ താങ്ങുമരങ്ങൾ നിർത്തി അതിലേക്ക് വള്ളികൾ പടർത്തിവിടാം. കുരുമുളക് മണികൾ പാകമാകുമ്പോൾ വിളവെടുക്കാം. വിളവെടുക്കുന്ന കുരുമുളക് സിമന്റ് തറയിലോ ചാക്കിലോ നിരത്തി ഉണക്കണം. മൂന്ന് മുതൽ അഞ്ച് ദിവസം വരെ ഉണക്കിയെടുക്കാം. ഒരു കിലോയ്ക്ക് ഏകദേശം 670 മുതൽ 740 രൂപ വരെയാണ് വിപണിവില.
English Summary
Known as “black gold,” this valuable spice has strong demand in both domestic and international markets. With suitable soil, climate and proper care, it can be cultivated even in a home garden. Selecting suitable varieties, providing proper support, maintaining good drainage and following the right harvesting and drying methods are important for successful cultivation.
RELATED TOPICS: BLACK PEPPER FARMING, KERALA FARMING, HOME GARDEN FARMING, PEPPER CULTIVATION, PROFITABLE FARMING
News ⏭️




