NEWS

ഹോർമുസ്: ഇറാന്റെ നിർദേശങ്ങൾ തള്ളി ട്രംപ്; റിയാദ് ലക്ഷ്യമിട്ട ഹൂതികളുടെ ഡ്രോൺ വെടിവച്ചിട്ട് സൗദിസേന


ദുബായ് • ഹോർമുസ് കടലിടുക്ക് 7 ദിവസത്തിനകം തുറക്കാൻ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാനെതിരെയുള്ള യുഎസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുന്നതടക്കം നിർദേശങ്ങളാണ് ഹോർമുസ് തുറക്കാൻ ഇറാൻ മുന്നോട്ടുവച്ചത്. ഇതോടെ, ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാനനീക്കം വഴിമുട്ടി.   ജൂണിൽ യുഎസും ഇറാനും ഒപ്പുവച്ച വെടിനിർത്തൽ ധാരണാപത്രത്തിലെ കാര്യങ്ങൾ മാത്രമാണ് കഴിഞ്ഞദിവസത്തെ ന്യൂയോർക്ക് ചർച്ചയിലും മുന്നോട്ടുവച്ചതെന്നും പുതിയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ഇതിനിടെ, ഇറാൻ വിമാനങ്ങൾക്കെതിരായ ഉപരോധം നടപ്പാക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു. വിമാനസർവീസ് നിലച്ചതോടെ രോഗികളുടെയും വിദ്യാർഥികളുടെയും തീർഥാടകരുടെയും യാത്രകൾ മുടങ്ങി. ഇറാഖിന് ഇളവ് നൽകണമെന്നാണ് ആവശ്യം. 


Fashion ⏭️

Back to top button