SPORTS
‘അന്തിമലക്ഷ്യം അതു തന്നെ..’: രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി വിരാട് കോലി

തിരുവനന്തപുരം∙ അടുത്ത വർഷത്തെ ഏകദിന ലോകകപ്പോടെ താൻ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി ഇന്ത്യൻ താരം വിരാട് കോലി. ജിയോ ഹോട്സ്റ്ററിലെ അഭിമുഖത്തിലായിരുന്നു മുപ്പത്തിയേഴുകാരൻ കോലിയുടെ പ്രതികരണം. ലോകകപ്പ് വിജയിക്കാനായി എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. ഗ്രൗണ്ടിൽ തുടരുന്നിടത്തോളം കാലം ഏറ്റവും മികച്ച പ്രകടനം ടീമിനായി നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് കോലി പറഞ്ഞു.ഏകദിന ലോകകപ്പിന്റെ ആവേശം മറ്റെന്തിനേക്കാളും വലുതാണെന്നും കോലി പറഞ്ഞു. ‘‘ട്വന്റി20 മത്സരങ്ങളുടെ അതേ ആവേശത്തോടെ കളിക്കേണ്ട 10 മത്സരങ്ങളാണ് ഇതിലുള്ളത്. എന്നാൽ ഇവിടെ നിങ്ങൾ ഒരു ദിവസം തന്നെ രണ്ടര ട്വന്റി20 മത്സരങ്ങൾക്ക് തുല്യമായ സമയമാണ് കളിക്കുന്നത്. ലോകകപ്പ് പോലുള്ള ഒരു വലിയ ടൂർണമെന്റിൽ 10 മത്സരങ്ങളിൽ ഉടനീളം ആ വീര്യം നിലനിർത്തുക എന്നത് വലിയൊരു കാര്യമാണ്. കൂടാതെ ഇത്തവണ വിദേശ മണ്ണിലാണ് നടക്കുന്നത്. അതു കഠിനമായ അധ്വാനം ആവശ്യപ്പെടുന്നുണ്ട്.’’– കോലി വ്യക്തമാക്കി. നവംബറിൽ കോലിക്ക് 38 വയസ്സ് തികയും.
Auto ⏭️




