SPORTS

‘സൂചന’ നൽകി വിൻഡ‍ീസ്, കോലിയുടെ ‘സ്വന്തം’ ഗ്രൗണ്ടിൽ റോ– കോ ത്രില്ലറിന് കാത്ത് ആരാധകർ; അന്ന് അടിതെറ്റിയതും വെസ്റ്റിൻഡീസിനെതിരെ


തിരുവനന്തപുരം ∙ കാര്യമായ പച്ചപ്പില്ലാത്ത, വരണ്ടുതുടങ്ങിയ പിച്ച്. അതിനു മുകളിലൂടെ വീണ്ടും വീണ്ടും ഉരുണ്ടുനീങ്ങുന്ന റോളർ. ഈ കാഴ്ച അൽപനേരം ആസ്വദിച്ച ശേഷം വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് നേരേ പോയതു പ്രധാന പേസർ അൽസരി ജോസഫിന് അടുത്തേക്കാണ്. പിന്നാലെ ഇരുവരും തമ്മിൽ കാര്യമായ ചർച്ച. അതിനു ശേഷം നെറ്റ്സിൽ ബാറ്റ് ചെയ്യാൻ എത്തിയ ഹോപ്പിന് അൽസരി തുടർച്ചയായി എറിഞ്ഞത് തലപ്പൊക്കമുള്ള ബൗൺസറുകൾ. കോലിയുടെ ഗ്രൗണ്ട് രണ്ടേരണ്ട് രാജ്യാന്തര ഏകദിന മത്സരങ്ങൾക്കു മാത്രമേ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയായിട്ടുള്ളൂ. എന്നാൽ ഏകദിന ക്രിക്കറ്റിൽ വിരാട് കോലിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറിന് സാക്ഷ്യം വഹിച്ചത് ഈ സ്റ്റേഡിയമാണ്- 2023ൽ ശ്രീലങ്കയ്ക്കെതിരെ 110 പന്തിൽ പുറത്താകാതെ നേടിയ 166 റൺസ്. കാര്യവട്ടത്തെ ഏറ്റവും ഉയർ‌ന്ന വ്യക്തിഗത സ്കോറും ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സും (8) കോലിയുടെ പേരിലാണ്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ‌ മുഹമ്മദ് സിറാജിനായിരിക്കും പേസ് ആക്രമണത്തിന്റെ ചുമതല. ഏകദിന ക്രിക്കറ്റിൽ, ഈ ഗ്രൗണ്ടിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം സിറാജിന്റെ പേരിലാണ് (4ന് 32). സ്പിൻ നിര ശക്തിപ്പെടുത്താൻ തീരുമാനിച്ചാൽ കുൽദീപ് യാദവ് ഇലവനിലെത്തും.


Auto ⏭️

Back to top button