NEWS
‘പത്മഭൂഷൻ നൽകണം’; ഗ്യാനേഷ് കുമാറിന് പിന്തുണയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

കൊൽക്കത്ത∙ വിവാദത്തിലായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഗ്യാനേഷ് കുമാറിന് പിന്തുണയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ. ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ ലഭിക്കാൻ അർഹതയുണ്ടെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും കോക്രോച്ച് പാർട്ടിയും ഇടതു പാർട്ടികളും സമരം ശക്തമാക്കുന്നതിന് ഇടയിലാണ് ബംഗാൾ ബിജെപി അധ്യക്ഷന്റെ പിന്തുണ.കോൺഗ്രസ് പാർട്ടി പോലും രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധിക്കുന്നില്ലെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. ഇത്രയും കാലത്തിന് ശേഷം ഭീഷണികളില്ലാതെ തിരഞ്ഞെടുപ്പ് നടന്നതിൽ ബംഗാളിലെ ജനങ്ങൾ സന്തോഷവാന്മാരാണ്. കൊലപാതകങ്ങൾ ഉണ്ടായില്ല. ആളുകൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചു. ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ നീക്കം ചെയ്യാൻ ഗ്യാനേഷ് കുമാർ മുൻകൈയെടുത്തതായും ഭട്ടാചാര്യ പറഞ്ഞു.
Fashion ⏭️




