NEWS
ജനവാസ മേഖല ഒഴിവാക്കി ഇഎസ്എ; കേന്ദ്രത്തിന് കേരളം നിർദേശം സമർപ്പിച്ചു

തിരുവനന്തപുരം∙ ജനവാസമേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായും ഒഴിവാക്കി സംസ്ഥാനത്തിന്റെ പരിസ്ഥിതി ലോല പ്രദേശം (ഇഎസ്എ) 8,590.69 ചതുരശ്ര കിലോമീറ്ററാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിർദേശം കേരളം കേന്ദ്രത്തിന് സമർപ്പിച്ചുവെന്ന് മന്ത്രി സണ്ണി ജോസഫ്. 33 വില്ലേജുകളെ ഒഴിവാക്കി കേരളം കേന്ദ്രത്തിനു സമർപ്പിച്ച ശുപാർശ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കുമെന്നും മന്ത്രി പറഞ്ഞു.13 വർഷമായി നീളുന്ന വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാക്കാൻ, ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിമാരെ കാണും. പരിഷ്‌കരിച്ച ഇഎസ്എ പ്ലാനും ഭൂപടവും സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കുറഞ്ഞ ഭൂവിസ്തൃതി, ഉയർന്ന ജനസാന്ദ്രത, മൊത്തം ഭൂവിസ്തൃതിയുടെ 29.15 ശതമാനവും വനപ്രദേശം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ഇഎസ്എയിൽനിന്ന് വില്ലേജുകൾ ഒഴിവാക്കണമെന്ന ശുപാർശ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. വികസനപ്രവർത്തനങ്ങൾക്കു കേരളത്തിനു സ്ഥലം ആവശ്യമാണെന്ന കാര്യവും ചൂണ്ടിക്കാട്ടി.
Fashion ⏭️




