NEWS
‘ട്രംപിനെയോ കുടുംബത്തെയോ വധിക്കാൻ പദ്ധതിയില്ല; മുജ്തബ ആരോഗ്യവാൻ, ഇരിക്കുകയും നടക്കുകയും ചെയ്തു’

ടെഹ്റാൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. യുഎൻ പൊതുസമ്മേളനത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ വധിക്കുക എന്നത് ഒരിക്കലും ഇറാന്റെ നിലപാടല്ല. പ്രത്യക്ഷമായോ പരോക്ഷമായോ ഒരിക്കലും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നതായി നേരത്തെ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെസഷ്കിയാന്റെ വിശദീകരണം. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റിയും പെസഷ്കിയാൻ മാധ്യമങ്ങളോട് പറഞ്ഞു.‘‘അദ്ദേഹത്തിന്റെ ആരോഗ്യത്തിലോ ശാരീരികാവസ്ഥയിലോ യാതൊരു പ്രശ്നവുമില്ല, ഒരു മാസം മുൻപ് ഞങ്ങൾ നേരിട്ട് കണ്ടിരുന്നു. അന്നത്തെ കൂടിക്കാഴ്ച ഏതാണ്ട ഏഴ് മണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും നിലത്ത് മെത്തകളിൽ ഇരിക്കുകയും ഇടയ്ക്ക് എഴുന്നേറ്റ് നടക്കുകയും ചെയ്തു’’–പെസഷ്കിയാൻ പറഞ്ഞു.
Fashion ⏭️




